Malayali Live
Always Online, Always Live

ഞാനും അറിയാതെ നോക്കിപോകുമായിരുന്നു; റിമിയുടെ ആദ്യ പ്രണയം; ഒപ്പം പ്രണയം പറഞ്ഞു ജോത്സനയും പ്രയാഗയും..!!

3,504

എന്നും ഏറെ ആരാധകർ സൃഷ്ടിക്കാൻ കഴിയാറുണ്ട് റിയാലിറ്റി ഷോകൾക്ക്. മലയാളികൾ ഏറെ ആസ്വദിച്ചു കാണുന്ന റിയാലിറ്റി ഷോ ആണ് സൂപ്പർ 4. അതിനുള്ള കാരണം അതിലെ മത്സാർത്ഥികൾ മാത്രം അല്ല. അതിലെ വിധികർത്താക്കൾ കൂടി ആണ്. മലയാളത്തിൽ എന്നും ഏറെ ഇഷ്ടപ്പെടുന്ന റിമി ടോമിയും ജോത്സനയും വിധു പ്രതാപും സിത്താര കൃഷ്ണ കുമാർ എന്നിവർ ആണ്. ആഘോഷം തന്നെ ആണ് ഓരോ എപ്പിസോഡും.

ചിരിയും കളിയും തമാശയും പരസ്പരം കളിയാക്കും ഒക്കെ ആയി ആണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്. പ്രണയ ദിനം പ്രമാണിച്ചു ഉള്ള എപ്പിസോഡിൽ അതിഥിയായി നടി പ്രയാഗ മാർട്ടിനും ഉണ്ട്. എല്ലാവരും പ്രണയ ദിനം ആയതുകൊണ്ട് തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് തന്നെ ആണ് സംസാരിച്ചത്. റിമി ടോമിയാണ് ആദ്യ പ്രണയത്തെ കുറിച്ച് രസകരമായി പറഞ്ഞത്.

റിമിയുടെ ഓര്മ്മയിലുള്ള സ‌കൂൾ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് താരം പറഞ്ഞത്. സ‌കൂളിൽ നിന്ന് താൻ വരുമ്പോൾ അദ്ദേഹം എതിരെ വന്ന് നിൽക്കും. ആ സമയത്ത് അറിയാതെ നോക്കി പോകാറുണ്ടെന്ന് മാത്രമേ റിമി പറയുന്നുള്ളു. എന്നാൽ പ്രോമോ വീഡിയോ ആയത് കൊണ്ട് ബാക്കി എപ്പിസോഡിൽ കാണിക്കാനായി സർപ്രൈസായി വെച്ചിരിക്കുകയാണ്. വേദികളിൽ നിന്നും ആദ്യ പ്രണയം കേട്ടിരുന്ന ജ്യോത്സനക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞു പ്രണയം.

എന്നാൽ തന്റെ ആദ്യ പ്രണയം മലയാളിയോട് ആയിരുന്നില്ലെന്നും അതൊരു ഗുജറാത്തി ആയിരുന്നെന്നും താരം പറയുന്നു. വിധു പ്രതാപും സിത്താരയുമൊക്കെ തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങൾ വേദിയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തവണ പ്രണയ ദിനം പ്രമാണിച്ച് നടി പ്രയാഗ മർട്ടിനായിരുന്നു സൂപ്പർ ഫോറിന്റെ വേദിയിലെത്തിയ അതിഥി.

ഒടുവിൽ അതിഥിയായി എത്തിയ പ്രയാഗയോട് ആയിരുന്നു ചോദ്യം. എന്നാൽ ആർക്കും പിടികൊടുക്കാതെ ആണ് താരം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത് എന്നത് വീഡിയോയിൽ വ്യക്തമാവുന്നുണ്ട്. ബോയി ഫ്രണ്ട് ഉണ്ടോ നിങ്ങൾ ഇപ്പോൾ റിലേഷൻഷിപ്പിൽ ആണോ, പ്രണയിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ താരം അവതാരകനുമായി ഇന്നൊരു ദിവസത്തേക്ക് മാത്രം പ്രണയിക്കാമെന്ന് പറയുന്നുണ്ട്. എന്തായാലും പ്രോമോ വീഡിയോ വൈറൽ ആയി കഴിഞ്ഞു എന്ന് വേണം പറയാൻ.