Malayali Live
Always Online, Always Live

പൗർണമിതിങ്കളിലെ നായിക വിവാഹിതയായോ; പട്ടുസാരികളിലും ആഭരണങ്ങളിലും തിളങ്ങി ഗൗരി കൃഷ്ണൻ..!!

6,607

മലയാളത്തിൽ ഏറ്റവും മികച്ച സീരിയലുകൾ സമ്മാനിക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. കേരളത്തിൽ ലീഡിങ് സീരിയൽ 10 എണ്ണം എടുത്താൽ അതിൽ കൂടുതലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നത് ആയിരിക്കും. മലയാളത്തിലെ ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിങ് ഉള്ള ചാനൽ ആയി ഏഷ്യാനെറ്റ് നിൽക്കുന്നതും സീരിയലുകൾ കാരണം തന്നെ ആണ്.

അതിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമി തിങ്കൾ. പൗർണമി എന്ന നായിക കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഏറെ ആരാധകർ ഉള്ള സീരിയലിലെ കഥാപാത്രങ്ങളുടെ യഥാർത്ഥ ജീവിതവും ആരാധകർ ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. സീരിയലിൽ പൗർണമിയെ അവതരിപ്പിക്കുന്നത് ഗൗരി കൃഷ്ണൻ ആണ്.

ഗൗരി കൃഷ്ണൻ എന്നാണ് പേര് എങ്കിൽ കൂടിയും പൗർണമി എന്ന് വിളിക്കാൻ ആണ് ആരാധകർക്ക് ഇഷ്ടം. വിഷ്ണു നായർ ആണ് താരത്തിന്റെ നായകനായി സീരിയലിൽ എത്തുന്നത്. ഇരുവരുടെയും സ്വ സിദ്ധമായ അഭിനയം പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിച്ചത്. കഥാപാത്രങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് ഇരുവരെയും ഒന്നിച്ചുള്ള പേരായി പ്രേമി എന്നാണ് ആരാധകർ വിളിക്കുന്നത്.

അനിയത്തി , എന്നും സ്വന്തം ജാനി , സീത , നിലാവും നക്ഷത്രങ്ങളും തുടങ്ങി നിരവധി സീരിയലുകളിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം കൂടി ആണ് ഗൗരി കൃഷ്ണന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ലോക്ക് ഡൌൺ ആയതോടെ രണ്ടു മാസം ഷൂട്ടിംഗ് നിർത്തി വെച്ചിരുന്നു. ഇപ്പോൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയ പേജുവഴി ഗൗരി തന്റെ വിശേഷങ്ങൾ തന്റെ ആരാധകർക്ക് ആയി പങ്കു വെക്കാറുണ്ട്. ഗൗരി പങ്കുവെച്ച പുതിയ ബ്രൈഡൽ മേക്കോവർ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. പീച്ചും പിങ്കും നിറത്തിൽ ഉള്ള കിടലൻ ലുക്കിൽ ഉള്ള സാരിയിൽ ആണ് താരം എത്തി ഇരിക്കുന്നത്. കൈയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.

തലയിൽ ചൂടി ഇരിക്കുന്നത് പിങ്ക് റോസാപ്പൂക്കൾ ഏറ്റവും കൂടുതൽ ഭംഗി നൽകുന്നു. മനോഹരിയായ ഒരു വധുവിനെ പോലെ ആണ് ഗൗരി കൃഷ്ണ ചിത്രങ്ങളിൽ ഉള്ളത്. സാരിയിൽ കൂടുതലും കാണാറുള്ള താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബ്രൈഡൽ ഫോട്ടോഷൂട്ട് കണ്ട ആരാധകർ ആണ് വിവാഹം ആണോ എന്നും ചോദിക്കുന്നുണ്ട്.