Malayali Live
Always Online, Always Live

അന്ന് കാവ്യക്ക് ഭയങ്കര നാണമായിരുന്നു; ആ ഓഡിഷനിൽ പരാജയപ്പെട്ട പയ്യൻ ഇന്ന് സൂപ്പർതാരമായി; ഓർമ്മകൾ പങ്കുവച്ച് കമൽ..!!

3,895

മലയാള സിനിമയിലെ ഒരുകാലത്ത് ഒട്ടേറെ നല്ല സിനിമകൾ ചെയ്ത സംവിധായകൻ ആണ് കമൽ. 1986 ൽ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ച കമൽ ഉണ്ണികളേ ഒരു കഥ പറയാം , ഓർക്കാപ്പുറത്ത് തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ ചെയ്തിട്ടുണ്ട്. കമൽ അവസാനം ചെയ്ത ചിത്രം പ്രണയ മീനുകളുടെ കടൽ. ഇപ്പോൾ തന്റെ പഴയ ഓർമ്മകൾ പങ്കു വെച്ച് എത്തിയിരിക്കുകയാണ് താരം.

കാവ്യാ മാധവൻ ബാലതാരമായി അരങ്ങേറിയ ചിത്രം ആണ് പൂക്കാലം വരവായി. ഈ ചിത്രത്തിന്റെ ഓഡിഷനിൽ നടന്ന സംഭവത്തെ കുറിച്ച് ആണ് കമൽ വെളിപ്പെടുത്തൽ നടത്തിയത്. മലയാളത്തിൽ ഒട്ടേറെ മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായ താരം ആണ് കാവ്യാ മാധവൻ. ബാലതാരമായി എത്തി തുടർന്ന് നായിക നിരയിലേക്ക് വരെ ഉയർന്ന താരം. കമൽ പറയുന്നത് ഇങ്ങനെ..

പൂക്കാലം വരവായി സിനിമയുടെ ഇന്റർവ്യൂ സമയത്ത് കാവ്യ എന്നല്ലേ പേര് എന്ന് ചോദിച്ചപ്പോൾ കാവ്യ മാധവൻ എന്ന് താരം ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ മറുപടി നൽകിയിരുന്നു എന്ന് കമൽ വ്യക്തമാക്കി. തന്റെ മുഖത്ത് നോക്കാൻ കാവ്യയോട് പറഞ്ഞാൽ മുഖത്ത് നോക്കാറില്ല എന്നും എപ്പോഴും താഴെ മാത്രമാണ് നോക്കിയിരുന്നതെന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. കാവ്യക്ക് ഭയങ്കര നാണം ആയിരുന്നു എന്നും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്ര നാണം എന്ന് പറഞ്ഞപ്പോൾ അന്നേരം കാവ്യ മുഖത്ത് നോക്കിയിരുന്നില്ല എന്ന് സംവിധായകൻ പറയുകയുണ്ടായി.

പിന്നീട് ആ നാണമുള്ള കാവ്യയെയാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ആ നാണം കാരണമാണ് കാവ്യയെ തിരഞ്ഞെടുക്കപ്പെട്ടത് എന്നും കമൽ കൂട്ടിച്ചേർത്തു. 100 ൽ പരം കുട്ടികൾ പങ്കെടുത്ത ഒഡീഷനിൽ അവസരം ലഭിക്കാതെ പോയ കുട്ടി ആയിരുന്നു ഇന്നത്തെ യുവതാരം ജയസൂര്യയെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. 1995 ൽ പുറത്തിറങ്ങിയ ത്രീ മെൻ ആർമി എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ്റായാണ് ജയസൂര്യ പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്നത്.

ഊമപ്പെണ്ണിന് ഉരിയാടപയ്യൻ എന്ന ചിത്രത്തിലായിരുന്നു നായകനായി രംഗ പ്രവേശനം നടത്തിയത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങൾ പിന്നിട്ട ജയസൂര്യ ഇന്ന് മലയാളത്തിൽ ബോക്സ് ഓഫീസിൽ വിജയങ്ങൾ ഒട്ടേറെ നേടിയ നായകനായും നിർമാതാവ് ആയും എല്ലാം മലയാളം സിനിമയിൽ ഉണ്ട്.