Malayali Live
Always Online, Always Live

അനുമോൾ തന്റെ മകളാണെന്ന് വെളിപ്പെടുത്തി മോഹൻ; വാനമ്പാടി ഇനി എട്ട് എപ്പിസോഡുകൾ മാത്രം..!!

3,135

കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള സീരിയൽ ആണ് വാനമ്പാടി. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിൽ കൂടി ആണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോകുന്നത്. സീരിയൽ ക്ലൈമാക്സ് ആയി എന്ന് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുന്നവർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പറയുന്നു.

അച്ഛനെ തേടി അലയുന്ന അനുമോളുടെ സങ്കടം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇടക്ക് റേറ്റിങ്ങില്‍ പിന്നോക്കം പോയ വാനമ്പാടി ഇപ്പോൾ നില മെച്ചപ്പെടുത്തിയാണ് മുന്നേറുന്നത്. തന്റെ അച്ഛനമ്മമാരുടെ തനിനിറം പത്മിനി തിരിച്ചറിഞ്ഞിരുന്നു. പത്മിനിയുടെ ഭൂതകാലം അറിഞ്ഞിട്ടും പത്മിനിയെയും അതിലുപരി സ്വന്തം മകളല്ലാത്ത തമ്പുരുവിനെയും മോഹൻ സ്നേഹിക്കുന്നുണ്ട്. പത്മിനിയുടെ ഭൂതകാലം മോഹൻ അറിഞ്ഞെന്ന് മനസിലാക്കുന്ന പത്മിനിയുടെ അച്ഛൻ മോഹനെ കൊല്ലാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുന്നു.

സീരിയൽ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം. ചിലർ ഹാപ്പി എൻഡിംഗ് പറയുമ്പോൾ ചിലർ അല്ലെന്നാണ് പറയുന്നത്. സീരിയലിന് ശുഭപര്യവസാനം അല്ലെന്നും പത്മിനി നല്ല കുട്ടി ആകുമെന്നും മുമ്പ് സുചിത്ര വ്യക്തമാക്കിയിരുന്നു. മോഹൻ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോൾ മോഹന്റെയും നന്ദിനുയുടെയും മകളാണെന്ന് മനസ്സിലാക്കുന്നു. താൻ അറിഞ്ഞ സത്യങ്ങളെക്കുറിച്ച് അനുമോളോട് ചോദിക്കുകയാണ് പത്മിനി. മോഹൻ വാങ്ങിയ വീടിനുളളിലെ വലിയ ഛായ ചിത്രത്തിലെ സത്രീ തന്റെ അമ്മയാണെന്ന് അനുമോൾ സമ്മതിക്കുന്നു.

നിന്റെ അച്ഛനാരാണെന്ന് അറിയാമോ എന്ന പത്മിനിയുടെ ചോദ്യത്തിന് അറിയാമെന്ന് അനുമോൾ പറയുന്നതും. മോഹന് എതിരെ തന്റെ പക്കൽ ഉണ്ടായിരുന്ന ആയുധം അനുവാണെന്ന് മേനോൻ പത്മിനിയോട് പറയുന്നു. അനുമോളുടെ ജന്മ രഹസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരേയും അറിയിക്കുന്നതിനായി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മേനോന്‍.മോഹന്റെയും നന്ദിനിയുടേയും മകളാണ് അനുവെന്നും പുതിയ വീട് അനുവിനായി മോഹൻ വാങ്ങിയതാണെന്നും അറിഞ്ഞതിന്റെ ഞെട്ടലിലാണ് പത്മിനി.

മേനോന്റെ അമിത ആഥത്മവിശ്വാസവും പരസ്യമായ വെല്ലുവിളിയുമൊക്കെ മോഹനും കണ്ടുനിൽക്കുകയാണ്. ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് നേരിൽ കണ്ടറിയാമെന്നായിരുന്നു മോഹൻ പറഞ്ഞത്. എല്ലാവരേയും വിളിച്ചുകൂട്ടി രഹസ്യം പരസ്യമാക്കാനും മോഹന്റെ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയിക്കാനുമുള്ള വ്യാഗ്രതയിലാണ് മേനോൻ. താൻ മോഹന്റെ മകളാണെന്നറിഞ്ഞാൽ മുത്തശ്ശി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നോർത്താണ് അനു ആശങ്കപ്പെടുന്നത്.

നീ ആരാണെന്നുള്ള കാര്യം എല്ലാവരും അറിയട്ടെയെന്നായിരുന്നു തംബുരു പറഞ്ഞത്. മേനോന്റെ തുറന്നുപറച്ചിലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നാണ് ആരാധകർക്കും അറിയേണ്ടത്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പ്രോമോ എത്തിയതോടെ പ്രേക്ഷകരും ആശങ്കയിലാണ്. സത്യങ്ങളെല്ലാം മേനോൻ വെളിപ്പെടുത്തുന്നതോടെ അനുവിനെ അവളുടെ മാമിയേയോ മാമനെയോ കൊണ്ടുപോയി ഏൽപ്പിക്കാൻ അച്ഛമ്മ പറയുന്നതാണ് പ്രെമോ. എന്നാൽ അത് സാധ്യമല്ല എന്ന് മോഹൻ പറയുന്നു.

അനുമോൾ തന്റെ മകളാണെന്നും നന്ദിനിയിൽ തനിക്ക് ജനിച്ച മകളാണ് അനുവെന്നും ശ്രീമംഗലം തറവാടിന്റെ അവകാശി കൂടിയാണ് അനുവെന്നും മോഹൻ വെളിപ്പെടുത്തുന്നുണ്ട്. അവസാന ഭാഗങ്ങൾക്ക് ഇനി എട്ട് എപ്പിസോഡുകൾ മാത്രമാണ് ഉളളത്. എന്നാൽ അത് അച്ഛമ്മ വിശ്വസിക്കാന്‍ സാധ്യതയില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹന് ഒരു കുഞ്ഞ് മാത്രമേ ഉളളുവെന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. അതുകൊണ്ടു തന്നെ തംബുരുവാണ് മോഹന്റെ മകളെന്ന് അച്ഛമ്മ പറയും.

ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത് തംബുരുവിന്റെ പിതൃത്വത്തെക്കുറിച്ച് മോഹനോട് ദേവകിയമ്മ ചോദിക്കുന്നതാണ്. മോഹൻ അതിന് ഉത്തരം നൽകുന്നില്ല. തംബുരു മോഹന്റെ മകളല്ലെന്ന സത്യം പത്മിനി വെളിപ്പെടുത്തുമെന്നും വിശ്വനാഥനും രുക്മിണിക്കും എതിരായി നിൽക്കുമെന്ന് ആരാധകർ പറയുന്നത്. മിക്കവാറും മേനോൻ പറഞ്ഞ ആ കലാശക്കൊട്ട് തീരാറാകുമ്പോഴേക്കും തോമസ് സർ മേനോനെതിരെയുള്ള എല്ലാ തെളിവുകളുമായി… അയാൾക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് മേനോനേ അറസ്റ്റ് ചെയ്യാൻ വരും…. അതിന്റെ കൂടെ തമ്പുരുവിന്റെയും ജന്മ രഹസ്യം കൂടെ മോഹൻ സാർ പുറത്ത് വിട്ടാൽ ദേവകിയമ്മ ആരെയൊക്കെ ശ്രീമംഗലത്ത് നിന്നും പുറത്താക്കുമെന്ന് കാത്തിരുന്ന് കാണണം.

അനുമോൾ പുതിയ ഡ്രസ് ഇട്ട് നിൽക്കുന്നു. അമ്മാമ്മ പുറത്തു പോകാൻ പറഞ്ഞതുകൊണ്ട് മോഹൻ അനുമോളെ പുതിയ വീട്ടിലേക്ക് കൊണ്ട് പോകാനാണോ എന്നൊക്കെ കമെന്റുകൾ എത്തുന്നുണ്ട്. അനുവിന്റെ ജന്മ രഹസ്യം പുറത്തായപോലെ തംബുരുവിനെക്കുറിച്ചും എല്ലാവരും അറിയണമെന്നാണ് പ്രേക്ഷകർ പറയുന്നത്.