കയ്യിൽ ഒരു മൊബൈൽ ഉണ്ടെങ്കിൽ ഇന്നത്തെ തലമുറ ഗുരുവായി കാണുന്നത് ഗൂഗിൾ തന്നെയാണ്. കാലങ്ങൾക്ക് അനുസരിച്ചു മാറ്റങ്ങൾ വന്നപ്പോൾ ഇന്നത്തെ തലമുറ സംശയങ്ങൾ തീർക്കുന്നത് പോലും ഗൂഗിളിന്റെ സഹായത്തോടെ ആണെന്ന് വേണം പറയാൻ. എന്തിനെ കുറിച്ച് ചോദിച്ചാലും ഉത്തരങ്ങൾ പറയാൻ ഗൂഗിൾ നമ്മുടെ മുന്നിൽ ഉണ്ട്. എന്നാൽ നിങ്ങൾ ഗൂഗിളിൽ ഒരു കാരണവശാലും തിരയാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട് ഇവ നിങ്ങൾക്ക് വ്യാജമായ ഉത്തരം ആയിരിക്കും നൽകുക. അത് നിങ്ങളുടെ ജീവിതത്തിൽ വലിയ തോതിൽ ബാധിക്കുകയും ചെയ്യും.
അത്തരത്തിൽ ഉള്ള 10 കാര്യങ്ങൾ ആണ് നമ്മൾ ചർച്ച ചെയ്യുന്നത്. ചിലത് നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ചിലത് നിങ്ങൾക്ക് പോലീസ് കേസ് വരെ ഉണ്ടാക്കാൻ ഇടയുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ളതാണ്. നിങ്ങൾ ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുന്നവർ ആണെങ്കിൽ ഒരു കരണാവശാലും നിങ്ങൾ ഉപയോഗിക്കുന്ന ബാങ്കിന്റെ വിവരങ്ങൾ ഓൺലൈൻ സെർച്ച് ചെയ്യാൻ പാടില്ല. ഇതിൽ കൂടി എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ നിങ്ങൾ ഉപയോഗിക്കുന്ന ബാങ്ക് എന്താണ് എന്ന് ഉദാഹരണം കാനറാ ബാങ്ക് എന്നാണ് എങ്കിൽ നിങ്ങൾ സേർച്ച് ചെയുമ്പോൾ നിരവധി റിസൾട്ട് വരും.
അതിൽ നിങ്ങളുടെ യഥാർത്ഥ ബാങ്കിന്റെ ലോഗോ അടക്കം ഉണ്ടാകും എങ്കിൽ കൂടിയും വിലാസം ചിലപ്പോൾ വ്യാജമായിരിക്കും. അതിൽ കൂടി നിങ്ങൾ നിങ്ങളുടെ ഐഡി പാസ്സ്‌വേർഡ് അടിക്കുമ്പോൾ ഹാക്ക് ചെയ്യാൻ തയ്യാറായി ഇരിക്കുന്നവർക്ക് നിങ്ങളുടെ വിവരങ്ങൾ കിട്ടുകയും അതിൽ കൂടി നിങ്ങളുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നിങ്ങളുടെ യഥാർത്ഥ ബാങ്കിന്റെ വെബ്സൈറ്റ് അഡ്രസ് നിങ്ങൾ ബാങ്കിൽ നിന്നും നേരിട്ട് വാങ്ങി ഉപയോഗിക്കുക.
അതുപോലെ നിങ്ങൾ ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്താൽ കാണിക്കുന്നത് നിരവധി ആയിരിക്കും. നെഞ്ചു വേദന എന്തിന്റെ ലക്ഷണം എന്ന് ചോദിച്ചാൽ ചിലപ്പോൾ അത് കാൻസർ ആണെന്നും ഗ്യാസ് ട്രബിൾ ആണെന്ന് അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണെന്ന് കാണിക്കും. ഇത്തരം കാര്യങ്ങളിൽ ഒരിക്കൽ പോലും ഗൂഗിൾ സെർച്ച് ചെയ്യരുത്. ഗൂഗിൾ നിങ്ങൾക്ക് ഗുരു ആയിരിക്കും പക്ഷെ ഒരിക്കൽ പോലും ഡോക്ടർ ആയി കാണരുത്.
കൂടുതൽ അറിയാൻ വീഡിയോ കാണുക…