Malayali Live
Always Online, Always Live

തണുത്ത പടക്കം പോലെ ബിഗ് ബോസ്; പഴയ താപ്പാനകൾ വന്നിട്ടും കണ്ടന്റില്ല; ബിഗ് ബോസ് നേരത്തെ അവസാനിപ്പിക്കുമോ..??

3,410

ആദ്യ നാല് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസ്സിൽ ആളും അനക്കവുമില്ല. ഒർജിനൽസ് എന്ന വിളിപ്പേരുമായി എത്തിയ ആളുകൾ ആണെങ്കിൽ കൂടിയും പരസ്പരം ഉണ്ടാകുന്ന വഴക്കുകൾ അന്നന്ന് രാത്രികളിൽ പറഞ്ഞവസാനിപ്പിക്കുന്നു.

ശക്തമായ ഒരു വിഷയവും ഇല്ലാതെ കുറെ ആളുകൾ ഗെയിം ഒക്കെ കളിച്ച് ഒരു വീട്ടിൽ കഴിയുന്നു അത്രമാത്രം. എന്തൊക്കെ ചെയ്തിട്ടും ബിഗ് ബോസ് വീട്ടിൽ യാതൊരു വിധ കുലുക്കവുമില്ല. ഹനാനെ കൊണ്ട് വന്നു. രണ്ടു ദിവസം വന്നു നിന്ന് പോയി.

പിന്നെ ഒമർ ലുലു വന്നു. എന്തെക്കെയോ കാട്ടിക്കൂട്ടി പോയി. പിന്നെ അനു വന്നു. ഗ്രൂപ്പ് പൊളിക്കാൻ വന്നത് എന്നാൽ അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരമില്ല. കളിക്കുന്നത് അഖിൽ മാരാർ മാത്രം. അഖിൽ ചുമ്മാതെ ഇരുന്നാൽ ബിഗ് ബോസിൽ ഒരു കണ്ടന്റും ഇല്ല.

എന്നാൽ രണ്ടാം സീസണിലും നാലാം സീസണിലും വമ്പൻ പ്രശ്നങ്ങൾ ഉണ്ടാക്കിയ രജിത് കുമാറും ഒപ്പം റോബിൻ ഉം എത്തി. റോബിൻ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് മാത്രം.

രജിത് കുമാർ എല്ലാവരെയും ഒരു റൌണ്ട് ചൊറിഞ്ഞു നോക്കി. ഒന്നും സംഭവിച്ചില്ല എന്നുള്ളത് മാത്രമല്ല. ഇനി എന്ത് ചെയ്യും എന്നോർത്ത് ആകാശത്തേക്ക് നോക്കി ഇരിപ്പാണ് പാവം ബിഗ് ബോസും ഏഷ്യാനെറ്റും