Malayali Live
Always Online, Always Live

ധന്യയും പുറത്തായി; യാത്ര പറയുമ്പോൾ ബ്ലേസ്‌ലിയോട് മാത്രം അകലം പാലിച്ച് ധന്യ..!!

3,011

ഇന്ന് ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുമ്പോൾ അവസാന ആറിൽ എത്തിയവരിൽ നിന്നും രണ്ടുപേരാണ് ബിഗ് ബോസ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. ആദ്യം സൂരജ് ആണ് പോയതെങ്കിൽ രണ്ടാമതായി ഔട്ട് ആയത് നടി ധന്യ മേരി വര്ഗീസ് ആണ്.

സൂരജിനെ പോലെ തന്നെ വലിയ ആർമി പിൻബലം ഇല്ലാതെ ബിഗ് ബോസ് വീട്ടിൽ നിന്നായാലും ആണ് ധന്യയും. ചില നിലപാടുകൾ ഓപ്പൺ ആയി പറയുന്നതിൽ പലപ്പോഴും വിമുഖതകാണിച്ച ധന്യ സേഫ് ഗെയിം കളിച്ചു കൊണ്ട് ആയിരുന്നു ബിഗ് ബോസ് വീട്ടിൽ പിടിച്ചു നിന്നത്.

lakshmi priya vinay madhav

നോമിനേഷനിൽ എത്താതെ കളിക്കാൻ ആയിരുന്നു ധന്യ ഇപ്പോഴും ശ്രമിച്ചത്. എന്നാൽ നോമിനേഷനിൽ എത്തിയപ്പോൾ മികച്ച സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ ധന്യ നടത്തിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ശക്തരായ മത്സരാർത്ഥികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ നന്നേ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു ധന്യ.

എന്നാൽ ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ഇത്തവണ മത്സരിക്കാൻ എത്തിയ ഇരുപത് മത്സരാര്ഥികളും ഒത്തുകൂടിയപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേൾക്കേണ്ടി വന്നത് ബ്ലേസ്‌ലി ആയിരുന്നു. താൻ മികച്ച കളികൾ കളിച്ചു എങ്കിൽ കൂടിയും സഹ മത്സരാർത്ഥി ദിൽഷായോട് ബാഡ് ടച് നടത്തി എന്നുള്ള ആരോപണം നേരിട്ട് തന്നെ ജാസ്മിൻ ബ്ലെസ്ലിയോട് പറയുകയും മേലാൽ ഇത്തരത്തിൽ ഉള്ള തെമ്മാടിത്തരം ആരോടും കാണിക്കരുത് എന്നുള്ള വാണിംഗ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിൽ നിന്നും ധന്യ പുറത്തേക്ക് പോകുമ്പോൾ കൂടെയുള്ള റിയാസിനെയും ദിൽഷായേയും അതുപോലെ ലക്ഷ്മി പ്രിയയെയും ഹഗ് ചെയ്തു യാത്ര പറഞ്ഞു എങ്കിൽ കൂടിയും ഒരടി അകലം പാലിച്ചുകൊണ്ട്‌ ആയിരുന്നു ബ്ലേസ്‌ലിയോട് യാത്ര പറഞ്ഞത്.