Malayali Live
Always Online, Always Live

ശിവനെ കളിയാക്കിയത് സഹിക്കാൻ കഴിയാതെ അഞ്ജലി; ശിവാഞ്ജലിയെ ഒന്നിപ്പിക്കാൻ അപർണ്ണയും..!!

30,540

പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയാൻ തുടങ്ങുകയാണ് സാന്ത്വനത്തിൽ. ശിവനും അഞ്ജലിയും ഒന്നിക്കുന്ന നിമിഷങ്ങൾ ആണ് ഇനിയുള്ള എപ്പിസോഡുകളിൽ വരാൻ ഇരിക്കുന്നത്. അതിനുള്ള ശ്രമങ്ങൾ ആണ് കുടുംബം ഒന്നടങ്കം നടത്തുന്നത്. സാന്ത്വനം സീരിയൽ ഇപ്പോൾ കൂടുതൽ ട്വിസ്റ്റുകളുമായി മുന്നേറുക ആണ്. സാധാരണ മലയാളം കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം മുന്നേറുന്നത്. ചിപ്പി നിർമ്മിക്കുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് ആദിത്യൻ ആണ്.

83 എപ്പിസോഡുകൾ ആകുമ്പോൾ കഥയിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്താൻ കഴിഞ്ഞു എന്നുള്ളത് തന്നെ ആണ് സീരിയൽ ആരാധകർ ഏറെ ഇഷ്ടപ്പെടാൻ കാരണം. കുട്ടികൾ ഇല്ലാത്ത ബാലനും ഭാര്യ ശ്രീദേവിയും അവർ മക്കളെ പോലെ വളർത്തുന്ന മൂന്നു സഹോദരങ്ങളുടെയും സ്നേഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ ആണ് സാന്ത്വനം പറയുന്നത്.

അമ്മ നിന്ന് മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേയ്ക്കു രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയുമായി മാറിക്കഴിഞ്ഞിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മാറി വീണ്ടും സന്തോഷം വരുന്ന രീതിയിൽ ഉള്ള എപ്പിസോഡുകൾ ഇപ്പോൾ കാണിക്കുന്നത്.

കട്ടിലിൽ മരക്കഷ്ണം വീണു പേടിച്ച അഞ്ജലി ശിവന്റെ അടുത്ത് എത്തുന്ന രീതിയിൽ ആണ് 82 എപ്പിസോഡിൽ അവസാനിക്കുന്നത്. എന്നാൽ 83 ആം എപ്പിസോഡിൽ അഞ്ജലിക്ക് ശിവനോടുള്ള ഇഷ്ടങ്ങൾ കാണിക്കുന്ന മുഹൂർത്തങ്ങൾ വരുന്നുണ്ട്. അപർണ അലക്കാൻ എടുക്കുന്ന വസ്ത്രങ്ങൾക്ക് കോയോടെ ശിവന്റെ കടയിൽ മഞ്ഞളും മുളക് പൊടിയും എല്ലാം കയറിയ ബനിയൻ കൂടി കിട്ടുന്നു. അത് കണ്ട അപർണ അതൊരു കോലിൽ തോണ്ടി ഹാളിലേക്ക് കൊണ്ട് വരുകയും ആ വസ്ത്രത്തെ അപമാനിക്കുകയും ചെയ്യുന്നു.

ഇത് ശിവന്റെ ബനിയൻ ആണെന്ന് ശ്രീദേവി പറയുന്നുണ്ട് എങ്കിൽ കൂടിയും നിലം തുടക്കുന്ന തുണി ആണ് എന്നാണ് താൻ കരുതിയത് എന്ന് അപർണ്ണ പറയുന്നു. തുടർന്ന് ദേഷ്യം തോന്നുന്ന അഞ്ജലി ശിവന്റെ മോശം വസ്ത്രങ്ങൾ എല്ലാം എടുത്തു പുറത്തു അറിയുന്നു. ഇത് കാണുന്ന ദേവിയോട് ശിവന് മോശം വസ്ത്രങ്ങൾ ധരിക്കുന്നത് തനിക്ക് ഇഷ്ടം അല്ല എന്ന് അഞ്ജലി പറയുന്നു. എന്നാൽ ഇത് ശിവനോട് ഉള്ള ഇഷ്ടം കൊണ്ട് അല്ലെ എന്ന് ദേവി ചോദിക്കുമ്പോൾ അതല്ല മറിച്ച് ചെറിയ റൂമിൽ വസ്ത്രത്തിന്റെ നാറ്റം കാരണം കിടക്കാൻ കഴിയുന്നില്ല എന്ന് അഞ്ചു പറയുന്നു.

തുടർന്ന് അഞ്ജലിയുടെ മാറ്റം മനസിലാക്കുന്ന ദേവി ബാലനെ ഫോണിൽ വിളിക്കുകയും ശിവന് പുത്തൻ വസ്ത്രങ്ങൾ വാങ്ങുക യും ചെയ്യുന്നു. എന്നാൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കാൻ ശിവനെ തയ്യാറാകുന്നില്ല. അതുപോലെ തന്നെ നാളെ മുതൽ കടയിലെ കണക്കുകൾ നോക്കിയാൽ മതി എന്ന് ബാലൻ പറയുന്നുണ്ട് എങ്കിൽ കൂടിയും ശിവനെ അതും വിസമ്മതിക്കുന്നു. എന്നാൽ അപർണ ശിവനെ ശാസിക്കാനും മടിക്കുന്നില്ല.

എന്നും ഇതുപോലെ മനസ്സിൽ മാത്രം നന്മ മാത്രം കൊണ്ട് നടക്കരുത് എന്നും ചിരിച്ചു സന്തോഷത്തോടെ നടക്കണം എന്നും അപർണ പറയുന്നു. അതുപോലെ അഞ്ജലിയും ശിവനും ഇങ്ങനെ കീരിയും പാമ്പും പോലെ ആകരുത് എന്നും ഒന്നിക്കണം എന്നും അത് തന്റെ കൂടി ആവശ്യം ആണെന്ന് അപർണ പറയുന്നു. അഞ്ജലി യും ശിവൻ ഉം ഒന്നിച്ചാൽ മാത്രമേ തനിക്കും ഒരു നല്ല സന്തോഷ ജീവിതം ഉണ്ടാകൂ എന്നുള്ള കാര്യം കൂടി അപർണ പറയുന്നു. എന്തായാലും സാന്ത്വനം ഇപ്പോൾ പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്നത് അഞ്ജലി യും ശിവനും തമ്മിൽ അടിയും ചെറിയ പിണക്കങ്ങളും അവരുടെ ഒത്തു ചേരലും ആണ്.

ചിപ്പി ആണ് ശ്രീദേവിയുടെ വേഷത്തിൽ എത്തുന്നത്. ഗോപിക അനിൽ ആണ് അഞ്ജലി. ഗിരീഷ് നമ്പ്യാർ ആണ് ഹരികൃഷ്ണൻ ആയി എത്തുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. നടി ഷഫ‌നയുടെ ഭർത്താവ് ആണ് സജിൻ. രാജീവ് പരമേശ്വർ ആണ് ബാലന്റെ വേഷത്തിൽ എത്തുന്നത്.