Malayali Live
Always Online, Always Live

പല്ലിലെ വിടവുകൾ എളുപ്പത്തിൽ മാറ്റാം; വളരെ എളുപ്പത്തിൽ കാശു ചിലവില്ലാതെ…!!

6,084

മുഖം എത്ര സുന്ദരം ആയാലും പല്ലുകൾ കുറച്ചു അകന്നു പോയാൽ ആ മുഖത്തിന്റെ ഭംഗി പോയി എന്ന് വേണം പറയാൻ. എത്ര സുന്ദരി ആയാലും സുന്ദരൻ ആയാലും ചിരിക്കുമ്പോൾ പല്ലു ഇത്തിരി അകന്നു പോയാൽ എല്ലാം പോയി. നമ്മുടെ മുഖ സൗന്ദര്യത്തിന്റെ ഭൂരിഭാഗം അളവും നമ്മുടെ പല്ലുകളിൽ ആണ് നമ്മുടെ പല്ലുകൾക്ക് എത്രമാത്രം ഭംഗിയുണ്ടോ അത്രയും നമ്മുടെ സൌന്ദര്യം എടുത്തുകാണിക്കും പല്ലുകൾക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് നമ്മുടെ സൌന്ദര്യത്തെ നല്ലപോലെ ബാധിക്കും.

പല്ല് പൊങ്ങൽ, പല്ല് വിടവ് എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾ പല്ലുകൾക്ക് വരാറുണ്ട് ഇത് നമ്മുടെ സൗന്ദര്യത്തെ പ്രധാനമായും ബാധിക്കുന്ന ഘടകങ്ങൾ തന്നെയാണ് പല്ല് നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ അത് പിന്നീട് കൂടുതൽ വഷളാകാൻ കാരണമാകും നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം മുൻ പല്ലുകൾ കൊണ്ട് കനം കൂടിയ ഭക്ഷണങ്ങൾ സ്ഥിരമായി കടിക്കുമ്പോൾ മുൻ നിരയിലെ പല്ലുകൾ പൊങ്ങാൻ സാധ്യത വളരെ കൂടുതലാണ് ഉദാഹരണത്തിനു ചിരട്ടയിലെ തേങ്ങ മുൻ പല്ലുകൾ കൊണ്ട് സ്ഥിരമായി കടിച്ചാൽ പല്ലുകൾ പൊങ്ങും ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യരുത് അത് പല്ലുകളെ സാരമായി ബാധിക്കും. പല്ലുകൾക്ക് ഒരുപാട് പ്രശ്നങ്ങളും അതിനു പ്രധിവിധിയും ഉണ്ടെങ്കിലും ഇന്നിവിടെ പറയാൻ പോകുന്നത് പല്ലിലെ വിടവ് എങ്ങിനെ പെട്ടന്ന് മാറ്റാം എന്നതാണ്.

സാധാരണയായി പലർക്കും പല രീതിയിലാണ് പല്ലിലെ വിടവ് ഉണ്ടാകുന്നതു ചിലർക്ക് കുഞ്ഞുനാൾ മുതലേ വിടവ് ഉള്ളവരായിരിക്കാം ചിലർക്ക് ആണെങ്കിൽ പെട്ടന്ന് വിടവ് വന്നുകൊണ്ടിരിക്കുന്നവർ ആയിരിക്കാം. ഇങ്ങനെ വരുന്നത് നമ്മുടെ ഭക്ഷണ രീതിയിൽ നഖം കടിക്കൽ ബ്രെഷ് ചെയ്യുന്നതിലെ അപാകത ഇവയെല്ലാം ആയിരിക്കാം ഇതിന്റെ കാരണങ്ങൾ ഏതു രീതിയിൽ വന്ന വിടവ് ആണെങ്കിലും ഇത് വളരെ പെട്ടന്ന് തന്നെ ശെരിയാക്കാൻ സാധിക്കും ഇന്ന് അതിനുള്ള ഉപകരണങ്ങൾ ഉണ്ട്. പല്ലിൽ കമ്പി ഇടാതെ വിടവ് നികത്താൻ സാധിക്കുന്ന ഉപകരണമുണ്ട് ഇത് പല്ലിൽ ഇട്ടിട്ടുണ്ടോ എന്ന് മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത വിധമുള്ളതാണ് ഇത് വളരെ ചെലവ് കൂടിയ ഒന്നാണ് സാധാരണയായി പല്ലിൽ കമ്പി ഇടുന്നവരായിരിക്കാം സാധാരണക്കാർ ഇത് അൽപ്പം ബുദ്ധിമുട്ട് ഉള്ളവയാണ് എങ്കിലും ചെലവ് വളരെ കുറവാണ് പക്ഷെ ഇത് എടുത്തു മാറ്റുന്നത് വരെ നമുക്ക് ഭക്ഷണം കഴിക്കാനും മറ്റു പ്രവർത്ഥികൾക്കും അൽപ്പം ബുദ്ധിമുട്ട് ആയിരിക്കും എന്നാൽ മുകളിൽ പറഞ്ഞ ഉപകരണം നമുക്ക് ആവശ്യാനുസരണം മാറ്റി അഴിക്കാനും വെക്കാനും സാധിക്കുന്ന ഒന്നാണ് അതുകൊണ്ട് നമുക്ക് ബുദ്ധിമുട്ട് ഒന്നും തന്നെ അനുഭവപ്പെടുന്നില്ല.

ഇങ്ങനെയുള്ള എന്തെങ്കിലും ചികിത്സ ചെയ്യുന്നെങ്കിൽ ആദ്യം ഡോക്ടറെ മാത്രം സമീപിക്കുക നിങ്ങൾക്ക് ഇണങ്ങുന്ന ചികിത്സ രീതി അവർ തന്നെ ചെയ്തു തരുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഡോക്ടർ ‌പറയുന്നത് കാണുക..