Malayali Live
Always Online, Always Live

സൂര്യയെ വിമർശിച്ചവർക്ക് ഇതിലും വലിയ മറുപടി വേറെയെന്ത്; മോഹിച്ചതെല്ലാം നേടി സൂര്യ ജെ മേനോൻ..!!

4,992

തങ്ങളെ വിമർശിച്ചവർക്ക് മുന്നിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുക. അവർക്ക് മുന്നിൽ തന്റെ മൗനം ഒരു തീനാളം തന്നെ ആയിരുന്നു എന്നൊക്കെ കാണിക്കുന്നത് തന്നെ ആണ് യഥാർത്ഥ മധുര പ്രതികാരം എന്നൊക്കെ പറയുന്നത്.

അത്തരത്തിൽ ഇത്തവണ നടന്ന ബിഗ് ബോസ് ബോസ് മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ വാങ്ങിയ മത്സരാർത്ഥി ആരാണെന്നു ചോദിച്ചാൽ അത് സൂര്യ തന്നെ ആണ്.

മണികുട്ടനുമായി ഉള്ള വൺ സൈഡ് പ്രണയവും കാട്ടികൂട്ടലുകളും എല്ലാം വിമർശനമായി വന്നപ്പോഴും നിരവധി ആളുകൾ വിമർശനങ്ങൾ കൊണ്ട് മൂടിയപ്പോഴും അതുപോലെ ബിഗ് ബോസ് വീട്ടിൽ ഉള്ളവർ ഒട്ടേറെ തവണ നോമിനേറ്റ് ചെയ്തപ്പോളും നിഷ്കളങ്കയായ തന്റെ പ്രണയം സത്യസന്ധമായി തുറന്നു പറഞ്ഞ ആ പെൺകുട്ടിയെ വീട്ടമ്മമാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പിന്നീട് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നപ്പോഴും മോശം വിമർശനങ്ങൾ നേരിടേണ്ടി വന്നു സൂര്യക്ക്. എന്നാൽ ഇപ്പോൾ അതിനെ എല്ലാം മറികടക്കുന്ന സമയം തന്നെ ആണ്. ബിഗ് ബോസ് മൂന്നാം പതിപ്പിൽ വളരെയധികം ആരാധകരുണ്ടായിരുന്ന മത്സരാർത്ഥി ആണ് സൂര്യ.

തൊണ്ണൂറാം ദിവസമായിരുന്നു താരം ഷോയിൽ നിന്ന് പുറത്തു പോകുന്നത്. സൂര്യയുടെ പുറത്താകൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരു പോലെ ഞെട്ടിച്ചിരുന്നു എന്നാൽ ചിലരെങ്കിലും ആഘോഷവും ആക്കിയിരുന്നു. രമ്യാ പണിക്കരും സൂര്യയുടെ കൂടെ ഷോയിൽ നിന്ന് പുറത്തായിരുന്നു.

ഇരുവരും പുറത്ത് പോയി ദിവസങ്ങൾക്കുള്ളിൽ ബിഗ് ബോസ് മൂന്നാം പതിപ്പും നിർത്തി വെച്ചിരുന്നു. രമ്യ പണിക്കർ മണിക്കുട്ടൻ ഒപ്പം സൂര്യ മറ്റുള്ള മത്സരാർഥികളുടെ കൂടെയുണ്ടായിരുന്നു നാട്ടിലെത്തിയത് . പരിപാടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് സൂര്യ.

തമിഴിലും തെലുങ്കിലുമായി നാല് സിനിമകൾ തനിക്ക് ലഭിച്ച സന്തോഷ വാർത്തയാണ് സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാൽ ആയിരുന്നു കുറച്ചു കാലത്തേക്ക് സോഷ്യൽ മീഡിയകളിൽ നിന്ന് ഇടവേള എടുത്തത് ഇന്ന് സൂര്യ വ്യക്തമാക്കുന്നു.

എന്തായാലും താരത്തിനെ തിരിച്ചുവരവിൽ ആരാധകർ സംതൃപ്തരാണ്. നിരവധി ആരാധകരുള്ള സൂര്യ തൻറെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. വളരെ വലിയ സ്വീകാര്യത ആണ് താരത്തിന് സോഷ്യൽ മീഡിയയിലും ലഭിച്ചു കൊണ്ടിരിക്കുന്നത്.