Malayali Live
Always Online, Always Live

യൂട്യൂബിൽ കൂടി ശ്രദ്ധ നേടിയ ഉണ്ണിമായ വിവാഹിതയാകുന്നു; വിവാഹ നിശ്ചയം മാർച്ചിൽ..!!

3,229

മലയാളത്തിൽ ഇന്ന് യൂട്യൂബിൽ നിരവധി വ്ലോഗർന്മാർ ആണ് ഉള്ളത്. നിന്ന് തിരിയാൻ സ്ഥലം ഇല്ലല്ലോ എന്ന് പറയുന്നത് പോലെ ആണ് യൂട്യൂബ് വീഡിയോ ചെയ്യുന്ന ആളുകളുടെ എണ്ണം. എന്നാൽ യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ ഒട്ടേറെ ആളുകൾ ഇന്ന് ഇറങ്ങി തിരിച്ചു എങ്കിലും മലയാളികൾക്ക് യൂട്യൂബ് അത്ര സുപരിചിതമായി മാറുന്നതിന് മുന്നേ തന്നെ യൂട്യൂബിൽ സജീവം ആയ പെൺകുട്ടി ആണ് സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്ന യൂട്യൂബ് ചാനൽ ഉള്ള ഉണ്ണിമായ എന്ന 25 കാരി.

ബ്യുട്ടി വീഡിയോ ടിപ്പുകൾ എന്നിവ ഒക്കെ ചെയ്ത പ്രതിമാസം ലക്ഷങ്ങൾ ആണ് ഉണ്ണി യൂട്യൂബ് വഴി നേടുന്നത്. ഒട്ടേറെ ആരാധകർ ഉള്ള താരം ഈ അടുത്ത കാലത്തിൽ പെണ്ണ് കാണാൻ ഒരുങ്ങുന്ന വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധ നേടിയതോടെ ആണ് വിവാഹം ആണോയെന്നുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. മാർച്ചിലാണ്‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും ഉണ്ണി പറയുന്നു. 

തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഉണ്ണിമായ ഈ കാര്യം പുറത്ത് വിട്ടത് എന്നാൽ തന്റെ വരനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഉണ്ണിമായ പുറത്ത് വിട്ടിട്ടില്ല. വരനെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറയുന്നത്. അന്ന് പങ്കുവെച്ച വീഡിയോ പെണ്ണ് കാണാലിന്റേത് ആണെങ്കിലും എല്ലാം തീരുമാനമായിട്ട് എല്ലാവരോടും പങ്കു വെക്കാം എന്നാണു കരുതിയത് എന്ന് ഉണ്ണി മായ പറയുന്നു. ഇപ്പോൾ അതിനുള്ള സമയം ആയത് കൊണ്ടാണ് പറയുന്നത് എന്നും താരം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ 7 വർഷത്തോളം ആയി യൂട്യൂബിൽ സജീവം ആണ് ഉണ്ണി മായ. ബി കോം രണ്ടാം വർഷം പഠിക്കുമ്പോൾ ആണ് ഉണ്ണി യൂട്യൂബ് ചാനൽ തുടങ്ങിയത്. അതോടൊപ്പം തനിക്ക് ബിഗ് ബോസ്സിൽ എത്താൻ വിളി ഉണ്ടായിരുന്നു എന്നും ഉണ്ണി പറയുന്നു. എന്നാൽ 100 ദിവസം തന്റെ യൂട്യൂബ് ചാനൽ ഉപേക്ഷിച്ചു തനിക്ക് പോകാൻ കഴിയില്ല എന്നും അതുകൊണ്ടു താൻ വേണ്ട എന്നു വെച്ച് എന്നും ഉണ്ണി പറയുന്നു. തൻ വളരെ അധികം കഷ്ടപ്പെട്ട് ആണ് മുൻനിര യൂട്യൂബ് ചാനൽ ആക്കി മാറ്റിയത് എന്നും 100 ദിവസം താൻ ഇല്ല എങ്കിൽ തന്റെ യൂട്യൂബ് ചാനൽ റീച് മുഴുവൻ പോകും എന്നും ഉണ്ണിമായ പറയുന്നു.