Malayali Live
Always Online, Always Live

പാടാത്ത പൈങ്കിളിയിലെ കൺമണിയെ ശല്യം ചെയ്യുന്ന ഭരത് ശെരിക്കും ആരാണെന്ന് അറിയാമോ; സീരിയൽ ലോകത്തെ സുന്ദരനായ വില്ലന്റെ വിശേഷങ്ങൾ ഇങ്ങനെ..!!

4,477

മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്മണി എന്ന കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് മനീഷ ആണ്. എന്നാൽ നായകമായി എത്തുന്ന സൂരജ് സൺ ആദ്യമായി അഭിനയിക്കുന്ന പരമ്പര കൂടി ആണ് പാടാത്ത പൈങ്കിളി എന്നാൽ സൂരജിനെ മലയാളികൾക്ക് പ്രത്യേകിച്ച് ടിക്ക് ടോക്ക് പ്രേമികൾക്ക് സുപരിചിതം ആണ്.

തുടർന്ന് യൂട്യൂബ് വിഡിയോകൾ വഴി ശ്രദ്ധ നേടിയ താരം അവിടെ നിന്നും ആണ് സീരിയൽ അഭിനയ മേഖലയിലേക്ക് എത്തുന്നത്. സീരിയലിൽ ദേവയും കണ്മണിയും തമ്മിലുള്ള വിവാഹ ജീവിതവും അതിലെ സംഭവ വികാസങ്ങളും ആണ് നടക്കുന്നത്. എല്ലാം അപ്രതീക്ഷിതമായി നടക്കുന്നത്. കൺമണിയുടെ വിവാഹം മുടങ്ങുമ്പോൾ അപ്രതീക്ഷിതമായി ആണ് ദേവ വരാനായി എത്തുന്നത്. പ്രണയത്തിൽ ആയിരുന്നു ദേവ ആ ബന്ധം വേണ്ട എന്ന് വെച്ചാണ് അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ആണ് ദേവ കൺമണിയെ വിവാഹം കഴിക്കുന്നത്.

ദേവയെന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജാണ്. പൈങ്കിളിയായെത്തുന്നത് മനീഷയാണ്. ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ആണെങ്കിൽ കൂടിയും കൺമണിയെ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്ന പിന്നാലെ നടന്നു വേദനകൾ കൊടുക്കുന്ന കഥാപാത്രം കൂടി ഉണ്ട്. ഭരത് എന്ന കഥാപാത്രം ആയി എത്തുന്നത് സച്ചിൻ സന്തോഷ് ആണ്. മലയാളം ടി വി സീരിയൽ ലോകത്തിലെ ഏറ്റവും സുന്ദരനായ വില്ലൻ കൂടി ആണ് സച്ചിൻ.

Sachin Santhosh

അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയം കവരാൻ അതികം സമയം വേണ്ടി വന്നില്ല എന്ന് വേണം പറയാൻ. അതുകൊണ്ടു തന്നെ ആരാണ് സച്ചിൻ സന്തോഷ് എന്ന് അറിയാൻ ഉള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ട്. പാടാത്ത പൈങ്കിളി ആയിരുന്നില്ല സച്ചിന്റെ ആദ്യ സീരിയൽ. ഇന്ന് വില്ലൻ വേഷത്തിൽ ആണ് എങ്കിൽ കൂടിയും നേരത്തെ കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപനം എന്ന സീരിയലിൽ നേരത്തെ ബാലതാരമായി എത്തിയിട്ടുണ്ട് സച്ചിൻ സന്തോഷ്. സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതി എന്നി സീരിയലിൽ കൂടി താരം നേരത്തെ അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി ആണ് സച്ചിൻ സന്തോഷ്. അഭിനയത്തിൽ ഇപ്പോൾ കില്ലാടി ആണെങ്കിൽ കൂടിയും താരം സഹ സംവിധായകൻ കൂടി ആണ്. കണ്മണിയോട് ഭരത് എന്ന കഥാപാത്രം കാണിക്കുന്നത് കാണുമ്പോൾ വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട് ആരാധകർക്ക് ഭരതിനോട്. അത്രമേൽ മികച്ചതായി ആണ് വില്ലൻ വേഷത്തിൽ ഭരത് പെർഫോം ചെയ്യുന്നത്. അച്ഛൻ സന്തോഷ് കുമാറും അമ്മ ഗീതയും അടങ്ങുന്നതാണ് സച്ചിന്റെ കുടുംബം.