Malayali Live
Always Online, Always Live

റംസാന്റെ കള്ളച്ചൂതിൽ സായി വീണുപോയി; ഋതുവിനോട് റംസാൻ രഹസ്യം പറഞ്ഞത്; ബിഗ് ബോസ് വീട്ടിലെ പുതിയ കളികൾ..!!

3,220

ബിഗ് ബോസ് മലയാളം സീസൺ 3 അവസാന ഘട്ടത്തിലാണ് ഇപ്പോൾ. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ 9 മത്സരാർത്ഥികൾ ആണ് ഉള്ളത്. ഇപ്പോൾ ഗ്രാൻഡ് ഫൈനലിലേക്ക് നേരിട്ട് എൻട്രി ലഭിക്കുന്നതിന് വേണ്ടി ഉള്ള മത്സരം ആണ് നടക്കുന്നത്.

ബോൾ കൊണ്ട് ഉള്ള മത്സരത്തിൽ ഏറ്റവും കൂടുതൽ ബോളുകൾ തങ്ങളുടെ ബാസ്കറ്റിൽ ആക്കുന്നതും കുറയ്ക്കുന്നതും ഒക്കെ ആണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ആദ്യ റൗണ്ടിൽ സ്വന്തം ബാസ്ക്കെറ്റിൽ ഉള്ളത് കുറക്കാൻ ഉള്ള റൌണ്ട് ആയിരുന്നു. നിശ്ചിത സമയത്തിന് ഉള്ളിൽ പരാജയം വാങ്ങി കിടിലം ഫിറോസ്. അടുത്ത റൌണ്ട് കൂടുതൽ കലുഷിതനായത്.

അതിൽ ഏറ്റവും കൂടുതൽ ബോളുകൾ സ്വന്തമാക്കുന്ന ആൾ ആണ് വിജയി ആയി ഉണ്ടാകുന്നത്. അതിൽ സായി വിഷ്ണു ശ്രമിച്ചത് മണികുട്ടന് വീഴ്ത്താനായിരുന്നു. അതിന് കൂടെ കൂട്ടിയത് റംസാനെയും. റംസാനും സായിയും കൂടി വലവിരിച്ചത് മണികുട്ടന് വേണ്ടി ആയിരുന്നു. ഇരുവരും ചേർന്ന് എല്ലാം പെറുക്കി എടുത്തത് മണികുട്ടന്റെ ബോളുകൾ ആയിരുന്നു.

എന്നാൽ കൃത്യമായ ഗെയിം സ്ട്രാറ്റജി നോക്കി കളിക്കുന്ന മണിക്കുട്ടൻ അവരെ പ്രതിരോധിക്കാതെ സായി വിഷ്ണുവിന്റെ ബോളുകൾ മുഴുവൻ നേടി എടുക്കുക ആണ് ചെയ്തത്. അതെ സമയം ഋതുവിന്റെ ബോളുകൾ കൂടി റംസാൻ നേടി. അതിൽ നിന്നും ഒരു ഭാഗം ടിമ്പൽ കൂടി നേടിയെടുത്തതോടെ എല്ലാ ഗെയിം കഴിയുമ്പോളും റിതു പറയുന്നത് പോലെ പറഞ്ഞു. തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്തു എന്നുള്ളത്.

7 ബോളുകൾ മാത്രമായിരുന്നു ഋതുവിന് കൈവശം ഉണ്ടായിരുന്നത്. മണിക്കുട്ടൻ വീഴ്ത്താൻ ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കിയ കളി സായിക്ക് പാളി പോയി. റംസാൻ എതിരാളി ആയി കാണുന്നത് മമ്മിക്കുട്ടനെ ആണ്. സായി കാണുന്നത് റംസാനെയും അവസാനം വീണപ്പോൾ സായി ഔട്ട് ആയി. 22 ബോൾ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്. തുടർന്ന് പിണങ്ങി പോയ ഋതുവിനെ ആശ്വസിപ്പിക്കാനായി റംസാൻ എത്തുന്നത്.

നീ ഒക്കെ കൂടി മോശം കളിയാണ് നടത്തിയത് എന്നായിരുന്നു റിതു പറഞ്ഞത്. എന്നാൽ നീ എന്റെ കളി കണ്ടില്ലേ മണികുട്ടനെ വീഴാൻ എന്ന പേരിൽ സായിയെ ഞൻ പുറത്താക്കിയത് കണ്ടില്ലേ എന്നായിരുന്നു റംസാന്റെ മറുചോദ്യം. നിന്റെ മണ്ടൻ കളിയിൽ നിനക്ക് തന്നെ വിനയാകുമെന്ന് സായിക്ക് മണിക്കുട്ടൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സായിക്ക് ആശ്വാസം ആണ് താൻ നന്നായി കളിച്ചത്തിൽ. എന്നാൽ സത്യം അറിയാതെ കളിച്ച ഒരു മണ്ടൻ എന്നാണ് റംസാനെ കാണുന്നതും.