Malayali Live
Always Online, Always Live

പാവമാണ് അവൻ അവന്റെ ജീവിതം ഇങ്ങനെ ഇല്ലാതെയാക്കരുത്; മണികുട്ടന്റെ അമ്മയുടെ വാക്കുകൾ..!!

3,309

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ നിന്നും ഏറ്റവും ശക്തനായ മത്സരാർത്ഥി ആയ മണിക്കുട്ടൻ പുറത്തേക്കു സ്വമേധയാ പോയതോടെ ആരാധകർ ഏറെ നിരാശയിൽ ആണ്. എന്നാൽ ബിഗ് ബോസിൽ നിന്നും താൻ പുറത്തേക്ക് പോകാൻ ഉള്ള കാരണമായി മണിക്കുട്ടൻ പറഞ്ഞത് സന്ധ്യയോടു മണി നടത്തിയ പരാമർശവും അതിന് മോഹൻലാൽ സ്വയം മാപ്പ് പറഞ്ഞതും ആണ്.

എന്നാൽ യഥാർത്ഥത്തിൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ ആണ് മണിക്കുട്ടൻ പുറത്തേക്ക് പോയത്. അതിനുള്ള യഥാർത്ഥ കാരണം സൂര്യ ആണെന്ന് ആരാധകർ വിശ്വസിക്കുന്നത്. മണിക്കുട്ടൻ പോയതിന് ശേഷം ബിഗ് ബോസ് പ്ലസിൽ അഡോണിയോട് സൂര്യ നടത്തിയ സംഭാഷണം ഇത് തെളിയിക്കുന്നത് ആണ്. കാരണം മണിക്കുട്ടൻ പോയപ്പോൾ അലമുറയിട്ട് കരച്ചിൽ നാടകം നടത്തിയ സൂര്യ പിന്നീട അഡോണിയോട് ചോദിച്ചത് മണിക്കുട്ടൻ പോയത് തന്നെ മോശമായ രീതിയിൽ ബാധിക്കുമോ എന്നുള്ള സംശയം ആണ്.

പുറത്തേക്ക് പോകുന്നതിന് മുന്നേ കൺഫെഷൻ റൂമിലേക്ക് തന്നെ വിളിക്കണം എന്ന് രാവിലെ മുതൽ മണിക്കുട്ടൻ പറയുക ആയിരുന്നു. തുടർന്ന് 12 മണി വരെ ഭക്ഷണം കഴിക്കാതെ ബിഗ് ബോസ് വിളിക്കുന്നതും കാത്തിരുന്ന മണിക്കുട്ടൻ തനിക്ക് ഉണ്ടായ വിഷമങ്ങൾ ബിഗ് ബോസിനോട് തുറന്നു പറയുക ആയിരുന്നു.

താൻ സന്ധ്യ എന്ന താരത്തിന്റെ കലയെ അപമാനിച്ച വിഷയം തനിക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കി എന്നും ഇത്തരത്തിൽ വിഷമകരമായ വിഷയം ഉണ്ടാക്കിയ തനിക്ക് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ താല്പര്യം എന്നും സ്വമേധയ പോകുക ആണെന്നും അതാണ് തീരുമാനം എങ്കിൽ ഇടത്തെ വാതിലിൽ കൂടി പുറത്തേക്ക് പോകുക ആയിരുന്നു. എന്നാൽ ഇപ്പോൾ മണികുട്ടന്റെ അമ്മയുടെ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

മുമ്പ് മണിക്കുട്ടന്റെ വീടിനുള്ളിലെ നിലനിൽപ്പിനെ കുറിച്ച് പ്രതികരിച്ച് മണിക്കുട്ടന്റെ അമ്മയും അച്ഛനും രംഗത്തെത്തിയിരുന്നു. മണിക്കുട്ടൻ ഒരു പാവമാണെന്നും എല്ലാവരോടും സ്നേഹമായി പെരുമാറാൻ മാത്രമേ അവനറിയൂവെന്നും മണിക്കുട്ടന്റെ അമ്മ പറഞ്ഞിരുന്നു. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. ആ സ്വപ്‍നം സഭലമാക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് ബിഗ് ബോസ്. 34 വയസായിട്ടും ഒരു വിവാഹം കഴിക്കാത്തത് സ്വന്തമായി ഒരു വീടില്ലാത്ത കൊണ്ടാണ്.

ഒരുപാട് നല്ല ആലോചനകൾ അവന് വന്നിരുന്നു. ഒരു വീടാണ് നമുക്കാവശ്യം എന്ന് പറഞ്ഞു എല്ലാ ആലോചനകളും അവൻ വേണ്ടാന്ന് വയ്ക്കുകയായിരുന്നു. മണിക്കുട്ടന്റെ അമ്മ പറഞ്ഞു. കൂടാതെ ഈ ഷോയിൽ പിടിച്ചു നിന്നാൽ നല്ലൊരു തുക മണിക്കുട്ടന് പ്രതിഫലമായി ലഭിക്കുമെന്നും ഈ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടാൽ മണിക്കുട്ടന്റെ ജീവിതമാണ് നശിക്കുന്നതെന്നും അമ്മ പറഞ്ഞിരുന്നു. മറ്റൊരു മത്സരാർത്ഥിയായ സന്ധ്യയുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സംസാരിച്ച ഒരു വാക്ക് തിരിച്ചടിയായിരുന്നു.

കഴിഞ്ഞ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഇത് ചൂണ്ടി കാണിക്കുകയും നിന്റെ മാനസിക നില തെറ്റിയോ? എന്ന് ചോദിക്കുകയും ചെയ്‌തിരുന്നു. പൊതുവെ മണിക്കുട്ടനോട് ഏറെ കരുതലോടെയും സ്നേഹത്തോടെയും സംസാരിക്കാറുള്ള മോഹൻലാലിൽ നിന്നും ഇത്തരം ഒരു വാക്ക് കേൾക്കേണ്ടി വന്നതിൽ മണിക്കുട്ടൻ ഏറെ ദുഃഖിതനായിരുന്നു. കൂടാതെ മണിക്കുട്ടന് വേണ്ടി മോഹൻലാൽ സന്ധ്യയോടു മാപ്പ് ചോദിച്ചതും മണിക്കുട്ടന് ഏറെ സങ്കടമുണ്ടാക്കിയിരുന്നു.

അതെ സമയം മണികുട്ടനോട് സൂര്യക്ക് ഉണ്ടായിരുന്നത് വെറും കപടമായ പ്രണയം മാത്രം ആയിരുന്നു എന്നാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് തെളിയിക്കുന്നത്. കാരണം മണികുട്ടന്റെ പേരിൽ ഒരു പാവ ഉണ്ടാക്കി അത് അഡോണിക്ക് ഒപ്പം എറിഞ്ഞു കളിക്കുകയും അതുപോലെ ജിമ്മിലെ നടക്കുന്ന മെഷീനിൽ വെച്ച് കളിക്കുന്നതും ഒക്കെ വേദനയോടെ ആണ് ആരാധകർ കണ്ടത്.