കോമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് കാർത്തിക മുരളീധരൻ. പ്രശസ്ത സിനിമ ഛായാഗ്രാഹകൻ ആയ മുരളീധരന്റെ മകൾ കൂടി ആണ് കാർത്തിക.
ആദ്യ ചിത്രത്തിൽ ദുൽഖറിന്റെ നായിക ആയിരുന്നു എങ്കിൽ രണ്ടാം ചിത്രത്തിൽ നായകൻ മമ്മൂട്ടി ആയിരുന്നു. താൻ കടുത്ത ദുൽഖർ ആരാധിക ആണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ആകെ രണ്ടു ചിത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും ബോൾഡ് ഫോട്ടോ ഷൂട്ടുകളിൽ കൂടി താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. ആദ്യ ചിത്രം 2017 ലും രണ്ടാം ചിത്രം 2018 ലും ആണ് റീലീസ് ചെയ്തത്.