ഇന്റർനെറ്റ് എന്നത് വളരെ അധികം ഉപയോഗം ഉള്ള ഒന്നാണ് എങ്കിൽ കൂടിയും അതിനോടൊപ്പം തന്നെ നിരവധി അപകടങ്ങളും വെറും അപകടങ്ങൾ അല്ല മാരകമായ അപകടങ്ങൾ ആണ് കാത്തിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ബാധിക്കും. എന്നാൽ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് മുന്നിൽ മാനസിക സംഘർഷം ഉണ്ടാവുമ്പോൾ ചിലപ്പോൾ അത് ജീവനെ തന്നെ ബാധിച്ചേക്കാം.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് പ്രോണോഗ്രാഫി. കുട്ടികൾക്ക് ഉണ്ടാകുന്ന ഒരുതരം അട്ട്രാക്ഷൻ പിന്നീട് അഡിക്ഷൻ ആയി മാറും. അമ്മയുടെയും അച്ഛന്റെയും ഒക്കെ ഫോണിൽ നിന്നും കുട്ടികൾ ന്യുഡി ചിത്രങ്ങൾ കാണുകയും തുടർന്ന് അത്തരത്തിൽ കാണുന്നവർ തീഷ്ണമായ അഡിക്ടായി മാറുകയും ഭാവി ശാരീരിക ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇത്തരത്തിൽ കുട്ടികളുടെ ശ്രദ്ധ തിരിയുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ ആണ്.
രണ്ടാമതായി ഉള്ളത് സൈബർ തട്ടിപ്പുകൾ ആണ്. അതിൽ ഏറ്റവും സിമ്പിൾ ആയി ഉള്ള മെത്തേഡ് ആണ് ഫിഷിങ് എന്ന് പറയുന്നത്. മീൻ പിടിക്കുന്ന പോലെ തന്നെ ആണ്. വലയോ ചൂണ്ടയൊ ഇടുന്നത് പോലെയാണ് ഇതും. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇതിനെ ബാധിക്കാം എങ്കിൽ കൂടിയും കുട്ടികൾ ചിലപ്പോൾ മാനസിക ബുദ്ധിമുട്ട് ഉണ്ടാവാൻ ഇടയുണ്ട്. കാരണം ഒരു ലിങ്ക് നിങ്ങൾക്ക് അയച്ചു തരും. അതിൽ ലോഗ് ഇൻ ചെയ്താൽ നിങ്ങൾക്ക് എന്തേലും ഓഫർ ആയിരിക്കും നൽകിയിരിക്കുന്നത്.
അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഐഡി പാസ്സ്‌വേർഡ് എന്നിവ അടിക്കുമ്പോൾ തന്നെ ആ വിവരങ്ങൾ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്നവർക്ക് ലഭിക്കും.. അതുപോലെ തന്നെ എസ്എംഎസ് വഴി ലിങ്ക് വരുകയും കുട്ടികൾ അറിയാതെ അതിൽ കയറുകയും ചെയ്യുന്നതിൽ കൂടി ഇതുപോലെ തന്നെ സംഭവിക്കാൻ സാധ്യത ഉണ്ട്. അടുത്തത് കൂടുതലും നമ്മുടെ നാട്ടിൽ 15 നും 25 നും ഇടയിൽ ഉള്ള കുട്ടികൾ പെട്ട് പോകുന്ന ഒന്നാണ്. ഓൺലൈൻ വഴി സോഷ്യൽ മീഡിയ വഴി ഏതെങ്കിലും അതീവ സുന്ദരി യായ പെൺകുട്ടിയെ ഫ്രണ്ട് ആയി കിട്ടുകയും തുടർന്ന് രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ അവരുടെ ചാറ്റ് ശരീര സുഖങ്ങൾ കാട്ടിയും അവയവങ്ങൾ കാട്ടിയും ആകുമ്പോൾ നമ്മൾ തിരിച്ചു അതെ രീതിയിൽ കാണിക്കുക യും തുടർന്ന് ഇത് വെച്ച് നിങ്ങളോടു പണം ആവശ്യപ്പെടുകയും ചെയ്യുന്നത് ആണ് മറ്റൊരു തട്ടിപ്പ്.
സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തും എന്നൊക്കെ ആണ് ഇത്തരത്തിൽ ഇല്ലാ ആളുകൾ ഭീഷണി പെടുത്തുന്നത്. ഇനിയുള്ളത് ഭാവിയെ ബാധിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. ഇതിൽ എന്തൊക്കെ ആണ് ഉള്ളത് എന്ന് വെച്ചാൽ നിങ്ങൾ നിങ്ങളുടെ 15 ഉം 17 ഉം അല്ലെങ്കിൽ കോളേജ് വിദ്യാലയ പഠന കളത്തിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളും ഫോട്ടോകൾ എല്ലാം സൗഹൃദവും മറ്റും ആണെങ്കിൽ കൂടിയും വിവാഹ സമയത് അത് മറ്റൊരു രീതിയിലേക്ക് മാറാനും വിവാഹം മുടങ്ങാനും അല്ലെങ്കിൽ വിവാഹ മോചനങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്.
അതുപോലെ തന്നെ നിങ്ങൾ ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിങ്ങളുടെ കമന്റ് എന്നിവ നോക്കി നിങ്ങളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കും. സഭ്യമല്ലാത്ത കാര്യങ്ങൾ ആണ് എങ്കിൽ അത് നിങ്ങൾക്ക് മോശമായി ബാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക…