കറി ഉണ്ടാക്കുമ്പോൾ കറിവേപ്പില ഒന്ന് മൂപ്പിച്ചു ഇട്ടില്ലേൽ കരിക്ക് എന്താണ് ഒരു രുചി ഉണ്ടാവുക. കേറിവേപ്പില ഇടാതെ കറികൾ ഉണ്ടാക്കുന്നവരും നമ്മുടെ നാട്ടിൽ കുറവ് ആയിരിക്കും. നേരത്തെ ഒക്കെ വീട്ടിലെ തൊടിയിൽ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട അടുക്കള കൃഷികളിൽ ഒന്നാണ് കറിവേപ്പില. എന്നാൽ കാലം മാറിയതോടെ കറിവേപ്പിലയും നമ്മൾ മാർക്കറ്റിൽ നിന്നോ പച്ചക്കറി കടയിൽ നിന്നോ ഒക്കെയാണ് വാങ്ങുന്നത്.
എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന കറിവേപ്പിലകൾ വാടാതെ കേടാകാതെ ഇരിക്കാൻ വേണ്ടിയും വേഗത്തിൽ വളർച്ച എത്തുന്നതിനും ഒക്കെ ഇലയിൽ അടക്കം കീടനാശിനികൾ തളിക്കുന്നുണ്ട്. എന്നാൽ നമ്മൾ വാങ്ങുന്ന കറിവേപ്പില എങ്ങനെ നമുക്ക് വിഷാംശം ഒഴിവാക്കി ഉപയോഗിക്കാം.
വളരെ സിമ്പിൾ ആയ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ മതി.
1. പ്രധാന തണ്ടിൽ നിന്നും അടർത്തി എടുത്ത ശേഷം ടേപ്പിലെ വെള്ളത്തിൽ നന്നായി ഉലച്ചു ഒരു മിനിറ്റ് കഴുകുക.
2. ശേഷം പതിനഞ്ചു മിനിറ്റ് പുളിവെള്ളത്തിൽ മുക്കി വെക്കുക.
3. തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈർപ്പം ഇല്ലാത്ത ഇഴ അകലമുള്ള തുണിസഞ്ചിയിലോ അടപ്പുള്ള പ്ലാസ്റ്റിക് കണ്ടയ്നറിലോ സ്റ്റീൽ പാത്രത്തിൽ വെച്ചോ സൂക്ഷിക്കുക.