എൽ പി ജി ഗ്യാസ് സ്ടവ് ഇല്ലാത്ത വീടുകൾ ഇന്ന് കുറവാണ്. കൂടുതൽ വീടുകളിലും ഇന്ന് ഇത് ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യം തന്നെ ആണ്. വിറകടുപ്പുകൾ ഫ്ലാറ്റുകളിൽ പോലുള്ള സ്ഥലങ്ങളിൽ വെക്കുക എന്നത് സാധ്യമാകുന്ന ഒന്നുമല്ല. അതിനാൽ അവിടങ്ങളിൽ ഒക്കെയും ഗ്യാസ് അടുപ്പുകൾ തന്നെ ആകും ഉപയോഗിക്കപ്പെടുന്നത്. ഇത്രയൊക്കെ ഉപയോഗിക്കപ്പെടുന്നത് കൊണ്ട് തന്നെ ഉപഭോഗം കൂടുതൽ ആയതു കാരണം ഒരുപാട് പണം ഇതിനായി ചിലവാക്കപ്പെടേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്.
എന്നാൽ ഇത്തരത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് ഗ്യാസ് ഉപഭോഗം നല്ല രീതിയിൽ കുറക്കാനും അത് വഴി ധനം ലഭിക്കാനും സാധിക്കും. ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ടിപ്പ് എന്തെന്നാൽ പാചകം ചെയ്യാനുള്ള വസ്തുക്കൾ അടുത്ത് എടുത്തു വെച്ച ശേഷം മാത്രം പാചകം ആരംഭിക്കുക. ഇത്തരത്തിൽ അവശ്യ സാധങ്ങൾ എടുത്തു വെക്കാതെ പാചകം ആരംഭിച്ചാൽ പാചക വാതകം നഷ്ടപ്പെടാൻ സാധ്യതയുണ്ട് . അവയിലുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ വെള്ളം തിളക്കുന്ന വരെ മാത്രം ഹൈ ഫ്ലെയിമിൽ വെക്കുക, തിളച്ചു കഴിഞ്ഞാൽ ലോ ഫ്ലെയിമിൽ വെക്കുക.
പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളുടെ അടി പരന്നവ ആണ് എന്ന് ഉറപ്പു വരുത്തുക. അല്ലാത്ത പക്ഷം തീ ഒരുപാട് പുറത്തേക്കു പോകാൻ സാധ്യത കൂടുതൽ ആണ്. ഗ്യാസ് ബർണർ എപ്പോഴും വൃത്തി ആയിട്ടിരിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ ഗ്യാസ് നഷ്ടപ്പെടാൻ അത് കാരണമാക്കും. ഇത് പോലെ കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട് അവ എന്തൊക്കെ ആണ എന്ന് മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. ഷെയർ ചെയ്തു പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.