Malayali Live
Always Online, Always Live

പഞ്ചഗുസ്തി പിടിച്ചു മജിസിയയും ലക്ഷ്മിയും; കരയാൻ ഉറച്ച് സൂര്യ; ബിഗ് ബോസ് 3 യിലെ സംഭവവികാസങ്ങൾ..!!

3,169

വേൽമുരുഗാ ഹരോഹര എന്ന ഗാനത്തിൽ കൂടി ആയിരുന്നു ബിഗ് ബോസ് സീസൺ 3 ലെ ആദ്യ എപ്പിസോഡ് തുടങ്ങുന്നത്. എല്ലാവരും ഡാൻസ് കളിക്കുമ്പോൾ കുളിച്ചു സെറ്റ് സാരിയൊക്കെ ഉടുത്തു ഭാഗ്യ ലക്ഷ്മി ഡാൻസ് ഒന്നും കളിക്കാതെ മാറിയിരിക്കുകയാണ്. കൂടെ മജിസിയയും ഉണ്ട്. ടിംപാൽ ചൂടൻ സുന്ദരി ആണെങ്കിൽ കൂടിയും അതോടൊപ്പം നീണ്ട മുടിയും ഉണ്ട്.

താരം തന്റെ നീണ്ട മുടി സംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ ഭാഗ്യ ലക്ഷ്മിയുടെ മുടിയഴകിനെ കുറിച്ച് ആണ് മണിക്കുട്ടൻ പറയുന്നത്. എന്നാൽ ഇപ്പോൾ അത്രേം മുടി ഇല്ല എങ്കിൽ കൂടിയും ഭംഗി ഉണ്ട് എന്ന് മണിക്കുട്ടൻ പറയുമ്പോൾ തന്റെ നീണ്ട മുടി കാൻസർ രോഗികൾക്ക് വേണ്ടി കൊടുത്തത് ആണെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

തനിക്ക് അങ്ങനെ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ കൂടിയും അർഹത ഉള്ളവർക്ക് കിട്ടാറില്ല അതുകൊണ്ടു ആണ് കൊടുക്കാത്തത് എന്ന് ടിംപാൽ പറയുന്നു. പിന്നീട് തങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ കാണിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടന്നത്. ഋതു മന്ത്ര പാട്ടു പാടിയപ്പോൾ പിന്നാലെ ലക്ഷ്മി ജയന്റെ പാട്ടിന് സന്ധ്യ മനോജ് ഡാൻസ് കളിച്ചു. തുടർന്ന് ജനാർദനന്റെയും ലാൽ ജോസിന്റെയും അടക്കമുള്ള ശബ്ദം അനുകരിച്ചു അനൂപ് കൃഷ്ണൻ.

തുടർന്ന് മജിസിയയും ലക്ഷ്മി ജയനും തമ്മിൽ ഉള്ള പഞ്ച ഗുസ്തി നടന്നു. വിജയം മജിസിയക്ക് തന്നെ. ഇടക്ക് സൂര്യ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്. ഒറ്റക്ക് നിന്ന് അമ്മയോട് കാര്യങ്ങൾ പറയുന്ന രീതിയിൽ ആണ് കരച്ചിൽ. ബോൾഡ് ആയി നിൽക്കാൻ ആയിരുന്നു വന്നത് എങ്കിൽ കൂടിയും കരഞ്ഞു പോകുക ആയിരുന്നു എന്ന് സൂര്യ പറയുന്നുണ്ട്.