Malayali Live
Always Online, Always Live

ജൂവലറിയിലും ക്ലിനിക്കിലും ജോലി ചെയ്തു; കഷ്ടപ്പാടുകളിൽ നിന്നും സീത കല്യാണം സീരിയലിൽ നായകനായ അനൂപ്; ബിഗ് ബോസ്സിലെ ലീഡിങ് താരമായി മാറിയ അനൂപ് കൃഷ്ണയുടെ ജീവിതം ഇങ്ങനെയൊക്കെ..!!

3,473

ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി ആയി എത്തിയ അനൂപ് കൃഷ്ണ എന്ന സീരിയൽ നടനെ മലയാളികൾക്ക് സുപരിചിതം ആണെന്ന് ഉള്ളത് ആണ് സത്യം. ഒരുപക്ഷെ മണിക്കുട്ടനെക്കാൾ കൂടുതൽ വീട്ടമ്മമാർ കണ്ടിട്ടുള്ളതും അനൂപിന്റെ മുഖം ആണ്.

സ്റ്റാർ മാ എന്ന തെലുങ്ക് ചാനലിൽ സംപ്രേഷണം ചെയ്ത ലക്ഷ്മി കല്യാണം എന്ന പരമ്പര മലയാളത്തിലേക്ക് റീമേക്ക് ചെയ്തു എത്തിയപ്പോൾ നായകനായത് അനൂപ് ആയിരുന്നു. സീത കല്യാണം എന്ന പേരിൽ എത്തിയപ്പോൾ സീരിയലിൽ കല്യാൺ ആയി എത്തിയത് അനൂപ് കൃഷ്ണൻ ആയിരുന്നു.

ആ പരമ്പരയിൽ കൂടി കല്യാൺ ആയി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഇരുന്നു അനൂപ്. സഹോദര ബന്ധങ്ങളുടെ ആഴങ്ങളെ തൊട്ടറിയുന്ന കഥ പറയുന്ന സീരിയൽ ആയിരുന്നു സീത കല്യാണം. ബിഗ് ബോസ് സീസൺ 3 യിൽ ആരാധകർ ഉണ്ടാക്കിയ സാധ്യത പട്ടികയിൽ പോലും ഇല്ലാത്തയാൾ ആയിരുന്നു അനൂപ്.

പാലക്കാട് പട്ടാമ്പിയിൽ ആണ് അനൂപിന്റെ ജന്മദേശം. സിനിമയിലോ അഭിനയത്തിലോ യാതൊരു ബന്ധവും ഇല്ലാതെ ഇരുന്ന ആൾ കൂടി ആയിരുന്നു എന്നിട്ടും അനൂപ് അഭിനയലോകത്തേക്ക് എത്തി. അതുപോലെ തന്നെ ആയിരുന്നു ആരും ഒട്ടും പ്രതീക്ഷിക്കാത്ത അനൂപ് ബിഗ് ബോസ്സിലും എത്തിയത്.

അഭിനയത്തോട് വളരെ നേരത്തെ തന്നെ അനൂപിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ പണ്ടുമുതലേ മിമിക്രിയിലും നാടകങ്ങളിലും സജീവമായിരുന്നു താരം. പത്തു വർഷത്തോളം അഭിനയിക്കാനായി ഒരു ചാൻസ് ചോദിച്ചു നടന്നതിന്റെ പരിശ്രമത്തിന് ഒടുവിൽ അനൂപ് ഇന്ന് ഈ നിലയിൽ വരെ എത്തിയത്.

ആ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് അനൂപിനെ സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രമായി തിരിച്ചറിയുന്നത്. അതേസമയം സീരിയൽ സജീവമായി നിൽക്കുന്ന താരത്തിന് സിനിമയിൽ അഭിനയിക്കാനുള്ള അവസരവും എത്തിയിരുന്നു. പത്തോളം സിനിമയിൽ ഇതിനോടകം തന്നെ അനൂപ് അഭിനയിച്ചിട്ടുണ്ട്.

പ്രെയിസ് ദ ലോർഡ് ഞാൻ സംവിധാനം ചെയ്യും സർവോപരി പാലാക്കാരൻ കോണ്ടസ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലാണ് അനൂപ് അഭിനയിച്ചത്. അതോടൊപ്പം തന്നെ നായകനായും സിനിമയിൽ വേഷമിട്ടുണ്ട്. അഭിനയത്തോട് ഏറെ അഭിനിവേശമുള്ള അനൂപ് സംവിധാനത്തിലും കൈ പതിപ്പിച്ചിട്ടുണ്ട്. നിരവധി മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്ത അനൂപ് ഒരു മോഡൽ കൂടിയാണ്.

എന്ത് ജോലിയും ചെയ്യാൻ യാതൊരു മടിയും കാണിക്കാത്ത അനൂപ് തന്റെ പഠനം പൂർത്തീകരിച്ചതിന് പിന്നാലെ ഒരു ജ്വല്ലറിയിൽ സെയിൽസ് മാനായി ജോലി നോക്കിയിരുന്നു. ഈ സമയത്താണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ സുഹൃത്തും സംഗീത സംവിധായകനുമായ സണ്ണി വിശ്വനാഥ് വഴി അനൂപിന് അവസരം ലഭിക്കുന്നത്. മറ്റുള്ള ജോലികൾ ചെയ്യാൻ സിനിമയ്ക്ക് ശേഷവും അനൂപ് മടി കാണിച്ചിരുന്നില്ല.

എന്നാൽ അനൂപിനെ തേടി സ്വന്തം ക്ലീറ്റസിനു ശേഷം ഒരു ക്ലിനിക്കിൽ ജോലി ചെയ്യവേയാണ് മറ്റു ചില അവസരങ്ങൾ തേടിയെത്തുന്നത്. തുടർന്നാണ് അഭിനയത്തിലേയ്ക്ക് പൂർണ്ണമായി തന്റെ ജോലി വിട്ട് പൂർണമായി ഇറങ്ങി തിരിക്കുന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായി ഇതോടെ വളരെ പെട്ടെന്ന് തന്നെ അനൂപ് മാറുകയായിരുന്നു.

ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയനായ താരമാണ് അനൂപ്. എല്ലാവരോടും സൗമ്യനായി പെരുമാറുന്ന അനൂപ് തെറ്റ് കണ്ടാൽ തന്നെ തുറന്ന് പറയാറുണ്ട്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും വ്യത്യസ്തനായ മത്സരാർഥികളിൽ ഒരാൾ കൂടി ആണ് അനൂപ്.