Malayali Live
Always Online, Always Live

അടിപതറി ടിമ്പൽ; ബിഗ് ബോസ് വോട്ടിങ് ആദ്യ സ്ഥാനത്തിൽ ഇവർ..!!

7,519

മലയാളത്തിൽ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി ബിഗ് ബോസ് എന്നും നിൽക്കുമ്പോൾ ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ കൊറോണ മൂലം ഒന്നും ആകാതെ അവസാനിക്കുക ആയിരുന്നു. രജിത് കുമാർ ആയിരുന്നു രണ്ടാം സീസണിലെ കറുത്ത കുതിര.

കാരണം സെലിബ്രിറ്റികൾ ഒട്ടേറെ എത്തിയപ്പോൾ എല്ലാവരെയും കീഴടക്കുന്ന മുന്നേറ്റം തന്നെ ആയിരുന്നു രജിത് കുമാർ നടത്തിയത്. എന്നാൽ മൂന്നാം സീസൺ എത്തിയപ്പോൾ മത്സരാത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പോലും ബിഗ് ബോസ് വമ്പൻ മുന്നേറ്റം നടത്തി എന്ന് വേണം പറയാൻ. 2022 ഫെബ്രുവരി 14 ആയിരുന്നു ഷോ തുടങ്ങുന്നത്.

ആദ്യം തണുപ്പനായി തുടങ്ങിയ ഷോയിൽ പിന്നീട് അടിയുടെ പൊടിപൂരമായിരുന്നു. അതിൽ മുന്നിൽ നിന്നത് സായി വിഷ്ണു ആയിരുന്നു. മണിക്കുട്ടൻ ടാസ്കിൽ കൂടി മുന്നേറിയപ്പോൾ ജീവിതം പൊരുതിക്കയറിയ ആൾ ആയിരുന്നു ടിമ്പൽ ഭാൽ എത്തുന്നത്.

എന്നാൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ പുറത്തു പോയി മണിക്കുട്ടൻ തിരിച്ചു വന്നപ്പോൾ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ പോയി തിരിച്ചു വന്ന ടിമ്പൽ കളിയിൽ വരുത്തിയ മാറ്റങ്ങൾ ആരാധകരെ ചൊടിപ്പിച്ചു എന്ന് വേണം പറയാൻ. മണികുട്ടനുമായി സംസാരിക്കുന്നത് മാത്രമായി അതിനൊപ്പം സിമ്പതി ക്രീയേറ്റ് ചെയ്യുന്നതിൽ കൂടി മാത്രമായി ടിമ്പലിന്റെ ശ്രദ്ധ.

ബിഗ് ബോസ് സീസൺ 3 മലയാളം 95 ആം ദിവസം കൊറോണ മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ആരാധകർക്ക് വിട്ടുകൊടുക്കുക ആയിരുന്നു ബിഗ് ബോസ് വിജയിയെ കണ്ടെത്താൻ. വോട്ടിങ് വെച്ചപ്പോൾ അവസാന 8 വന്ന എല്ലാവരെയും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിച്ചിട്ടുണ്ട്. ടിമ്പൽ ഭാൽ , മണിക്കുട്ടൻ , റംസാൻ , സായി വിഷ്ണു , നോബി , കിടിലം ഫിറോസ് , റിതു മന്ത്ര , അനൂപ് എന്നിവർ ആണ് ഫൈനലിൽ മത്സരിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി മുന്നേറുന്നത് മണിക്കുട്ടൻ തന്നെ ആണ്. എന്നാൽ ടിമ്പൽ ആദ്യ സ്ഥാനത്തു തന്നെ ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷ എങ്കിൽ ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ളത് സായി വിഷ്ണു ആണ്. മൂനാം സീസണിലെ കറുത്ത കുതിര സായി വിഷ്ണു തന്നെ ആയിരിക്കും.

കിടിലം ഫിറോസും നോബിയും റംസാനും ഋതുവും ഗ്രൂപ് ആയി കളിച്ചപ്പോൾ സായി ആണ് യഥാർത്ഥ കളി പുറത്തെടുത്തത്. മൂന്നാം സ്ഥാനത്തു ആണ് ഇപ്പോൾ ടിമ്പൽ ഇപ്പോൾ ഉള്ളത്. എന്നാൽ ഇതെല്ലാം അനദ്യോഗിക കണക്കുകൾ മാത്രമാണ് എന്നുള്ളതാണ് ആശ്വാസം.