ടിമ്പലിലേക്ക് മാത്രം ഒതുങ്ങി മണിക്കുട്ടൻ; പരാജയഭീതിയെന്ന് വിമർശകർ; ബിഗ് ബോസ്സിൽ മത്സരബുദ്ധി നഷ്ടമായോ..!!
ബിഗ് ബോസ് സീസൺ 3 തുടങ്ങിയത് മുതൽ ശക്തമായ മത്സരം കാഴ്ചവെക്കുന്ന രണ്ടു ആളുകൾ ആണ് ടിമ്പലും അതുപോലെ തന്നെ മണികുട്ടനും. ഇരുവർക്കും എതിരെ ശക്തമായ എതിർ മത്സരങ്ങൾ നടക്കാറുണ്ട്. എന്നാൽ പോരാളികൾ തന്നെ ആയിരുന്നു ഇരുവരും. ശക്തമായ മത്സരം പലപ്പോഴും കാഴ്ച വെച്ചിരുന്നത്.
മത്സരം കൊടുത്തപ്പോൾ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിൽ നിന്നും സ്വയം പുറത്തേക്ക് പോയിരുന്നു. ആ സമയത്തും ടിമ്പൽ ശക്തമായ മത്സരം തന്നെ ആയിരുന്നു കാഴ്ച വെച്ചത്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ എന്ന് പറയേണ്ടി വരും.
ബിഗ് ബോസ് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയ ശേഷം തിരിച്ചു വന്നു എങ്കിൽ കൂടിയും മണികുട്ടന് പ്രിയ സുഹൃത്ത് ടിമ്പൽ അച്ഛന്റെ വിയോഗത്തെ തുടർന്ന് പോയതോടെ മണിക്കുട്ടൻ വീണ്ടും ധര്മസങ്കടത്തിലായി. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്ക് ഡിംപിൾ തിരിച്ചു വന്നു എങ്കിൽ കൂടിയും മണികുട്ടടാനും ഡിംപിൾ എന്നിവർ പലയിടത്തുമിരുന്ന് സംസാരിക്കുന്നത് മാത്രം ആണ് കാണുന്നത്.
ഇത് വെറും അരോചകം മാത്രമാണ് എന്നാണ് വിമർശകർ പറയുന്നത്. അനൂപ് , സായി വിഷ്ണു എന്നിവർ ആണ് കഴിഞ്ഞ ആഴ്ചകളിൽ ശക്തമായ മുന്നേറ്റം നടത്തുന്ന മത്സരാർത്ഥികൾ.
ഫൈനൽ 5 ലേക്ക് ഡയറക്റ്റ് എൻട്രി ലഭിക്കാൻ ഉള്ള മത്സരം നടക്കുമ്പോഴും ടിമ്പൽ രണ്ടാമത് എത്തിയപ്പോൾ സാധാരണ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മണിക്കുട്ടൻ നാലാം സ്ഥാനത്തേക്ക് പോയി എന്ന് വേണം പറയാൻ. മണിക്കുട്ടൻ ടിമ്പലിന്റെ വാലെ തൂങ്ങുന്നത് നിർത്തിയില്ല എങ്കിൽ പുറത്തേക്ക് പോകുന്നതാണ് നല്ലതെന്നും വിമർശകർ പറയുന്നു.