Malayali Live
Always Online, Always Live

ബിഗ് ബോസ് താരം ഋതുവിന്റെ കാമുകൻ; അവളുടെ ഈ കാര്യങ്ങൾ എനിക്ക് മിസ് ചെയ്യുന്നു; ജിയ ഇറാനിയുടെ മറുപടികൾ ഇങ്ങനെ..!!

3,308

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ കുശാഗ്ര ബുദ്ധിയുള്ള മത്സരാർഥികളിൽ ഒരാളാണ് റിതു മന്ത്ര. ആദ്യ ദിവസം മുതൽ അമ്പതാം ദിവസം കഴിയുമ്പോഴും താരം ശക്തമായ മത്സരങ്ങളുമായി രംഗത്തുണ്ട്. അഭിനയത്രി മോഡൽ എന്നി രീതികളിൽ ശ്രദ്ധ നേടിയിട്ടുള്ള റിതു ബിഗ് ബോസ്സിൽ എത്തിയ ആദ്യ ആഴ്ചകളിൽ അത്രക്കും സജീവം ആയിരുന്നില്ല.

തുടർന്ന് ബിഗ് ബോസ് വീട്ടിൽ റംസാൻ സായി വിഷ്ണു എന്നിവരെ ഒക്കെ കൂട്ടി ഒരു ഗ്രൂപ്പിസം കൊണ്ട് വരാൻ നോക്കി എങ്കിൽ കൂടിയും അത് നടന്നില്ല എന്ന് വേണം പറയാൻ. ആദ്യ സമയങ്ങളിൽ ചറപറ നോമിനേഷൻ വാങ്ങി കൂട്ടിയ റിതു എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നല്ലകുട്ടിയാണ്. ഇപ്പോൾ ഋതുവിനെ കുറിച്ച് ഉള്ള ആരാധകർ കരുതുന്ന സംശയങ്ങൾക്ക് മറുപടി ആയി എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തായ ജിയ ഇറാനി.

തങ്ങൾ തമ്മിൽ ഉള്ള സൗഹൃദം പ്രണയം , റംസാൻ , തുടങ്ങി വിഷയങ്ങൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തര വേദിയിൽ ജിയ ഇറാനി പറയുന്നുണ്ട്. ബിഗ് ബോസ്സിൽ കാണുന്ന റിതു എങ്ങനെ ഉണ്ട്. എന്നുള്ള ചോദ്യത്തിന് പാലാണ് തേനാണ് എന്നായിരുന്നു ജിയ മറുപടി നൽകിയത്. ബിഗ് ബോസ് വീട്ടിലെ മികച്ച പ്ലയെർ ആരാണ് എന്ന് ചോദിക്കുമ്പോൾ താൻ ബിഗ് ബോസ് കാണുന്നത് റിതു ഉള്ളത് കൊണ്ട് മാത്രം ആണ് ജിയ ഇറാനി മറുപടി നൽകുന്നത്. റിതു ലൗവർ ആണോ എന്നുള്ള ചോദ്യത്തിന് ആത്മമിത്രം എന്നാണ് മറുപടി പറഞ്ഞത്.

അതോടൊപ്പം തന്നെ റിതു പുറം തിരിഞ്ഞു തനിക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോയും ജിയ പങ്കുവെച്ചു. തനിക്ക് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ഋതുവിന്റെ കുസൃതികൾ ആണെന്ന് താരം പറയുന്നു. എന്നാ കല്യാണം എന്ന ചോദ്യത്തിന് ‘മകര മാസത്തിൽ വേലി കെട്ടീട്ട് അപ്പ കല്യാണം’ എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും റിതു മന്ത്രയും തമ്മിൽ എന്താ കണക്ഷൻ എന്ന് ചോദിക്കുമ്പോൾ എയർടെൽ ലോഗോ ആണ് തമാശരൂപേണ ജിയ നൽകിയത്.

ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിൽ റിതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് റിതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നൽകിയത്. റിതുവും റംസാനും തമ്മിൽ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയിൽ റിതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നിൽക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു.

ബിഗ് ബോസ് കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാതെ തമാശയാക്കി ഇരിക്കുകയാണ്. അതുപോലെ റിതുവിന് ബഹുമാനം കൊടുക്കാത്തതെയുള്ള റംസാന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വാഴയുടെ ഫോട്ടോയാണ് കൊടുത്തത്. റിതുവിന് എത്ര വയസുണ്ടെന്ന് ചോദിച്ചപ്പോൾ വരുന്ന ചിങ്ങത്തിൽ 17.5 തികയും എന്നായിരുന്നു മറുപടി. ശരിക്കും ഇവർ തമ്മിലുള്ള ബന്ധം മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ല. ഇരുവരും പറയുന്നതും ഇല്ല.