Malayali Live
Always Online, Always Live

ലക്ഷ്മിയെ മലർത്തിയടിച്ച് ഭാഗ്യലക്ഷ്മി ബിഗ് ബോസ് ത്രീയിലെ ആദ്യ ക്യാപ്റ്റൻ; ഭാഗ്യലക്ഷ്മിയാകാൻ കാരണം ഇത്..!!

2,981

മലയാളികൾ കാത്തിരുന്നത് പോലെ ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചു 2 ആം ദിവസം ആയി കഴിയുമ്പോൾ ആദ്യ ക്യാപ്റ്റൻ ആണെന്ന് തീരുമാനിച്ചു മത്സരാർത്ഥികൾ. ആദ്യ ദിവസം നടന്ന ബോൾ മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും അവതാരകയും ഗായികയുമായ ലക്ഷ്മി ജയനും ആയിരുന്നു.

ഇരുവരും അന്തിമ മത്സരത്തിന് എത്തിയപ്പോൾ തുടർന്ന് ബാക്കി ഉള്ള 12 മത്സരാർത്ഥികൾ നൽകിയ വോട്ട് അടിസ്ഥാനത്തിൽ ആണ് ആദ്യ ക്യാപ്റ്റൻ ആയി ഭാഗ്യലക്ഷ്മി തിരഞ്ഞെടുക്കപ്പെട്ടത്. 12 ൽ വെറും 2 വോട്ട് മാത്രം ആയിരുന്നു ലഭിച്ചത് ബാക്കി 10 വോട്ടും ഭാഗ്യലക്ഷ്മിക്ക് നേടാൻ കഴിഞ്ഞു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും സീനിയർ ആയത് കൊണ്ട് കൂടുതൽ ആളുകളും ഭാഗ്യ ലക്ഷ്മിയെ പരിഗണിച്ചത്.

എല്ലാവരുടെയും കാര്യത്തിൽ കൂടുതൽ കരുതൽ എടുക്കാൻ താരത്തിന് കഴിയും എന്നും അതുപോലെ എല്ലാവരുടെയും എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഉള്ള മനസ്സ് ഭാഗ്യ ലക്ഷ്മിക്ക് ഉള്ളത് കൊണ്ടാണ് ആക്കിയത് എന്നാണ് ഫിറോസ് , മണിക്കുട്ടൻ , നോബി എന്നിവർ അടക്കം 10 ആളുകൾ പറഞ്ഞത്.

തുടർന്ന് ക്യാപ്റ്റൻ പദവി നേടിയ ഭാഗ്യ ലക്ഷ്മി ഓരോരുത്തർക്കും ബിഗ് ബോസ് വീട്ടിലെ ജോലികൾ തിരിച്ചു നൽകി. അതോടൊപ്പം ആരെ കുറിച്ച് എങ്കിലും പരാതി ഉണ്ടെങ്കിൽ അതിനെ കുറിച്ച് പരസ്പരം പറയാതെ തന്നോട് തന്നെ പറയണം എന്നാണ് ഭാഗ്യ ലക്ഷ്മി ആദ്യം തന്റെ പദവി അനുസരിച്ചു ബാക്കി ഉള്ളവർക്ക് നൽകിയ നിർദ്ദേശം.