Malayali Live
Always Online, Always Live

അഡ്ജെറ്റുമെന്റുകൾ ചെയ്യാൻ തയ്യാറല്ലേ; സിനിമയിൽ ഉള്ളതാണ് അറിയാല്ലോ; തനിക്ക് നേരിട്ട ദുരനുഭവം വിന്ദുജ വിക്രമന്റെ വാക്കുകൾ..!!

3,686

മലയാള മിനി സ്ക്രീൻ രംഗത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സീരിയൽ ആയിരുന്നു ചന്ദമഴ. സീരിയലിൽ മേഘന വിൻസെന്റ് ആയിരുന്നു ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിതമായി സീരിയലിൽ നിന്നും മേഘന പിന്മാറുക ആയിരുന്നു. തുടർന്ന് സീരിയൽ അണിയറ പ്രവർത്തകർ അതിവേഗത്തിൽ കണ്ടെത്തി മറ്റൊരു അഭിനേതാവിനെ.

എന്നാൽ പുതിയ അഭിനേതാവിനെ മലയാളി പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള ഭയം അണിയറപ്രവകർക്ക് ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം മറികടന്നു മികച്ച പ്രതിഭ ശാലിയാണ് എന്ന് തെളിയിച്ച താരം ആണ് വിന്ദുജാ വിക്രമൻ. തുടർന്ന് മിനി സ്ക്രീൻ അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രം ആയി മാറിയ വിന്ദുജാ നേരത്തെ നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

തന്റെ പ്രണയത്തെ കുറിച്ചും അതോടൊപ്പം തന്നെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും പറയുന്ന വീഡിയോ ആണ് വീണ്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഒരു ആൽബത്തിൽ കൂടി ആണ് തൻ അഭിനയ ലോകത്തിലേക്ക് എത്തിയത് എന്ന് വിന്ദുജാ പറയുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ കഴിവുകൾ തെളിയിക്കാൻ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട്.

സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിൽ എത്തിയാൽ ഞാൻ ഒരു സാധാരണ പെൺകുട്ടി തന്നെയാണ്. എന്നെ കുറിച്ച് ഇപ്പോൾ വരുന്ന ഏറ്റവും കൂടുതൽ ഉള്ള ഗോസ്സിപ് എനിക്ക് ഭയങ്കര അഹങ്കാരം ആയെന്നും ജാഡ ആണെന്ന് ഉള്ളതാണ്. എന്തിനാണ് അങ്ങനെ എന്നെ കുറിച്ച് പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാൻ എല്ലാരോടും നല്ല രീതിയിൽ ആണ് പെരുമാറാറുള്ളത്. സോഷ്യൽ മീഡിയ വഴി വരുന്ന പ്രൊപോസൽ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. എന്നാൽ പേർസണൽ ലൈഫിൽ എനിക്ക് പ്രണയം ഉണ്ട്.

എല്ലാവര്ക്കും ഒരു പ്രണയം ഉണ്ടാവില്ലേ..? ഞാനും ഒരു സാധാരണ പെൺകുട്ടിയാണ് പ്രണയിക്കാൻ ആഗ്രഹിക്കുന്ന പ്രണയിക്കുന്ന പെൺകുട്ടി. അതിനെ ലവർ എന്നൊന്നും പറയുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. അങ്ങനെ ഒക്കെ പറയുന്നത് കോളേജ് പിള്ളേർ ആണ്. നമ്മൾ ആ വയസ്സ് ഒക്കെ കഴിഞ്ഞു നിൽക്കുന്ന ആൾ അല്ലെ..

അഭിനയ മേഖലയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവം പറയുക ആണെങ്കിൽ എനിക്ക് ഒരു സിനിമയുടെ ഓഫർ വന്നിരുന്നു. അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരും. ക്യാഷ് ഒന്നും പ്രശ്നം അല്ല. നിങ്ങൾക്ക് കാര്യങ്ങൾ ഒക്കെ അറിയാമല്ലോ.. പടം ആയത് കൊണ്ട് അങ്ങനെ ചെയ്യേണ്ടി വരുമോ.. ഇന്നത്തെ പെൺകുട്ടികൾ അങ്ങനെ ചെയ്യുമോ എന്നൊന്നും എനിക്ക് അറിയില്ല.