Malayali Live
Always Online, Always Live

ബിഗ് ബോസ് വോട്ടിങ് തീർന്നു; ടിമ്പൽ അഞ്ചാമതെന്നും റംസാന്റെ അവസ്ഥ ഏറ്റവും ദയനീയമെന്നും റിപ്പോർട്ട്..!!

46,851

ബിഗ് ബോസ് മലയാളം സീസൺ 3 വോട്ടിങ് ശനിയാഴ്ച രാത്രിയോടെ അവസാനിച്ചു. ഇത്തവണ വോട്ടിങ്ങിൽ കൂടി ആണ് വിജയിയെ കണ്ടെത്തുന്നത്. 8 മത്സരാർത്ഥികൾ ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയി ബിഗ് ബോസ് എന്നും നിൽക്കുമ്പോൾ ആദ്യ സീസണിൽ തരികിട സാബു വിജയി ആയപ്പോൾ രണ്ടാം സീസണിൽ കൊറോണ മൂലം ഒന്നും ആകാതെ അവസാനിക്കുക ആയിരുന്നു.

രജിത് കുമാർ ആയിരുന്നു രണ്ടാം സീസണിലെ കറുത്ത കുതിര. കാരണം സെലിബ്രിറ്റികൾ ഒട്ടേറെ എത്തിയപ്പോൾ എല്ലാവരെയും കീഴടക്കുന്ന മുന്നേറ്റം തന്നെ ആയിരുന്നു രജിത് കുമാർ നടത്തിയത്. എന്നാൽ മൂന്നാം സീസൺ എത്തിയപ്പോൾ മത്സരാത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പോലും ബിഗ് ബോസ് വമ്പൻ മുന്നേറ്റം നടത്തി എന്ന് വേണം പറയാൻ. 2021 ഫെബ്രുവരി 14 ആയിരുന്നു ഷോ തുടങ്ങുന്നത്.

ആദ്യം തണുപ്പനായി തുടങ്ങിയ ഷോയിൽ പിന്നീട് അടിയുടെ പൊടിപൂരമായിരുന്നു. അതിൽ മുന്നിൽ നിന്നത് സായി വിഷ്ണു ആയിരുന്നു. മണികുട്ടനെ ടാസ്കിൽ കൂടി മുന്നേറിയപ്പോൾ ജീവിതം പൊരുതിക്കയറിയ ആൾ ആയിരുന്നു ടിമ്പൽ ഭാൽ എത്തുന്നത്. എന്നാൽ സമ്മർദ്ദം താങ്ങാൻ കഴിയാതെ പുറത്തു പോയി മണികുട്ടനെ തിരിച്ചു വന്നപ്പോൾ അച്ഛൻ മരിച്ചപ്പോൾ വീട്ടിൽ പോയി തിരിച്ചു വന്ന ടിമ്പൽ കളിയിൽ വരുത്തിയ മാറ്റങ്ങൾ ആരാധകരെ ചൊടിപ്പിച്ചു എന്ന് വേണം പറയാൻ.

മണികുട്ടനുമായി സംസാരിക്കുന്നത് മാത്രമായി അതിനൊപ്പം സിമ്പതി ക്രീയേറ്റ് ചെയ്യുന്നതിൽ കൂടി മാത്രമായി ടിമ്പലിന്റെ ശ്രദ്ധ. ബിഗ് ബോസ് സീസൺ 3 മലയാളം 95 ആം ദിവസം കൊറോണ മൂലം അവസാനിപ്പിക്കേണ്ടി വന്നപ്പോൾ ആരാധകർക്ക് വിട്ടുകൊടുക്കുക ആയിരുന്നു ബിഗ് ബോസ് വിജയിയെ കണ്ടെത്താൻ. വോട്ടിങ് വെച്ചപ്പോൾ അവസാന 8 വന്ന എല്ലാവരെയും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിച്ചിട്ടുണ്ട്.

ടിമ്പൽ ഭാൽ , മണികുട്ടനെ , റംസാൻ , സായി വിഷ്ണു , നോബി , കിടിലം ഫിറോസ് , റിതു മന്ത്ര , അനൂപ് എന്നിവർ ആണ് ഫൈനലിൽ മത്സരിക്കുന്നത്. ഇപ്പോൾ വോട്ടിങ് തീർന്നതോടെ പുറത്തു വരുന്നു ഔദ്യോഗിക അല്ലാത്ത റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തിൽ ഉള്ളത് മണികുട്ടനെ ആണെന്നും എന്നാൽ അതിനൊപ്പം തന്നെ കിടിലം ഫിറോസ് ഉണ്ടെന്നും റിപ്പോർട്ട് ഉണ്ട്. അതുപോലെ തന്നെ വമ്പൻ കുതിപ്പ് ആണ് സായി വിഷ്ണു നടത്തിയത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ആദ്യ ഘട്ടത്തിൽ മോശം മത്സരാർത്ഥി എന്ന് മുദ്ര കുത്തിയ സായി വിഷ്ണു അവസാന ഘട്ടത്തിൽ എത്തിയപ്പോൾ നടത്തിയ മുന്നേറ്റം തന്നെ ആണ് ഞെട്ടിക്കുന്നത്. സായി മുന്നേറ്റം നടത്തിയപ്പോൾ ശരിക്കും വിനയായത് അടുത്ത സുഹൃത്ത് എന്ന് ആദ്യം പറയുകയും തുടർന്ന് എതിരാളി ആയി മാറുകയും ചെയ്ത റംസാന് തന്നെ ആയിരുന്നു. അതോടൊപ്പം തന്നെ സായിക്ക് മണികുട്ടനെ ടിമ്പൽ ആരാധകരുടെ വോട്ടുകൂടി നേടാനും അതുപോലെ സൂര്യ രമ്യ പണിക്കർ എന്നി ഫാൻസ്‌ വോട്ടുകൂടി ലഭിക്കും എന്നുള്ളത് തന്നെ ആണ് മുൻ‌തൂക്കം.

ആദ്യ മൂന്നു സ്ഥാനങ്ങളിൽ മണികുട്ടൻ , കിടിലം ഫിറോസ് , സായി വിഷ്ണു എന്നിവർ എത്തുമ്പോൾ നാലാം സ്ഥാനത്തിൽ പോലും ടിമ്പലിന് എത്താൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം. കാരണമായി മാറിയത് ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന നല്ല കുട്ടി ബോൾഡ് മത്സരാർത്ഥി എന്നി ലേബൽ എല്ലാം അച്ഛന്റെ മരണത്തെ തുടർന്ന് വീട്ടിൽ പോയി തിരിച്ചു വന്നതോടെ താരത്തിൽ നിന്നും കൈമോശം വന്നു. അതിനുള്ള പ്രധാന കാരണം ഗെയിം മനസിലാക്കി തിരിച്ചു വന്നു എന്നുള്ളത് തന്നെ ആണ്.

തിരിച്ചെത്തിയ ആദ്യ നോമിനേഷനിൽ തനിക്ക് എതിരെ മോശം പറഞ്ഞ കിടിലത്തിനെയും ശക്തമായ എതിരാളി ആയിരുന്ന റംസാനെയും മാറ്റി താരം വോട്ട് ചെയ്തത് അനൂപിനെയും അതുപോലെ തന്നെ നോബിയെയും ആയിരുന്നു. അനൂപിന് എതിരെ കാര്യങ്ങൾ പറഞ്ഞത് പോലും വളരെ നിസാരമായിരുന്നു എന്നുള്ളത് തന്നെ ആയിരുന്നു. ഔട്ട് ആകും നോമിനേഷൻ കൊടുത്താൽ എന്നുള്ള ഉത്തമ അറിവ് തന്നെയായിരുന്നു ആ നോമിനേഷൻ.

തുടർന്ന് ശക്തനായ മത്സരാർത്ഥി ആയ മണികുട്ടനെ തന്റെ വരുതിയിൽ ആക്കുക എന്നുള്ളത് തന്നെ ആയിരുന്നു. അതിലുള്ള ശ്രദ്ധ കൊടുത്തപ്പോൾ ടിമ്പൽ വെറും പരദൂഷണ കമ്മിറ്റി മെമ്പർ മാത്രമായി പോയി. അനൂപ് ആണെങ്കിൽ ടാസ്കുകളിൽ നേടിയ വലിയ മുന്നേറ്റവും സീരിയൽ ലോകത്തിൽ നിന്നും ഉള്ള വലിയ പിന്തുണയും താരത്തിനെ നാലാം സ്ഥാനത്തിൽ എത്തിച്ചത്.

അഞ്ചാം സ്ഥാനത്താണ് ടിമ്പൽ. ആറാം സ്ഥാനം റിതു മന്ത്ര നേടിയപ്പോൾ ഏഴാം സ്ഥാനത്ത് നോബി ആണ്. സ്റ്റാർ മാജിക്ക് ഫാൻസിന്റെ പിന്തുണ ആണ് നോബിക്ക് ഗുണമായത്. ഒന്നും അല്ലാത്തവനായി മാറാൻ തന്നെ ആയിരുന്നു റംസാന്റെ വിധി. അംഹങ്കരി എന്ന ലേബൽ പലപ്പോഴും ഏറ്റുവാങ്ങാൻ ആയിരുന്നു റംസാന്റെ വിധിയും.