Malayali Live
Always Online, Always Live

സണ്ണി ലിയോണിനെ മറികടന്ന് ഈ നടി; 2020 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ നടിയെ കുറിച്ച്; നരേന്ദ്ര മോദിയെ മറികടന്ന് സുശാന്തും..!!

3,454

2020 അവസാനത്തിലേക്ക് എത്തുമ്പോൾ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റിൽ ഇന്ത്യയിൽ തിരഞ്ഞത് സുശാന്തിനെ. അന്തരിച്ച നടൻ സുശാന്ത് സിങ് രജ് പുത്താണ് ഇന്ത്യ 2020 ൽ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി. കഴിഞ്ഞ വർഷം മുന്നിൽ ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മറികടന്ന് ആണ് സുശാന്ത് ഒന്നാമത് എത്തിയത്.

പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉള്ളത് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയാണ്. നേരത്തെ ഏറ്റവും കൂടുതൽ തിരഞ്ഞ നടി സണ്ണി ലിയോൺ ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വവും ഏറ്റവും കൂടുതൽ തിരഞ്ഞ പുരുഷ സെലിബ്രിറ്റിയുമായാണ് യാഹൂ സുശാന്ത് എന്ന് പേരിട്ടത് അതേസമയം ഏറ്റവും കൂടുതൽ തിരഞ്ഞ വനിതാ സെലിബ്രിറ്റിയാണ് റിയ ചക്രബർത്തി.

ഈ വർഷം ഏറ്റവും കൂടുതൽ ഓൺലൈനിൽ തിരഞ്ഞ നടിമാർ ഇവർ ആണ്. റിയ ചക്രബർത്തി , കങ്കണ , ദീപിക പദുക്കോൺ , സണ്ണി ലിയോൺ, പ്രിയങ്ക ചോപ്ര , കത്രീന കൈഫ് നേഹ കക്കാർ , കനിക കപൂർ , കരീന കപൂർ , സാറ അലി ഖാൻ എന്നിവർ ആണ്.

പുരുഷ താരങ്ങളുടെ പട്ടികയിലും സുശാന്ത് സിങ് രജ്പുത് തന്നെയാണ് സ്വാഭാവികമായും ഒന്നാമത് എത്തിയിരിക്കുന്നത്. പിന്നാലെ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ, ഋഷി കപൂർ എന്നിവരും പട്ടികയിലെത്തി. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യവും ലിസ്റ്റിലുണ്ട്. സോനു സൂദും അനാരുഗ് കശ്യപുമാണ് പട്ടികയിലുള്ള മറ്റ് പേരുകൾ.