മലയാളമാകെ കവിതയുടെ മഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓര്മ. കവയിത്രിയും പരിസ്ഥിതി പോരാളിയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. മലയാളത്തിന് സ്നേഹവും വാല്‍സല്യവും സദാ കരുതിവച്ച സുഗതകുമാരി സൈലന്‍റ്‌വാലി ഉള്‍പ്പെടെ വിവിധ പരിസ്ഥിതിസമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്നു.
‘അഭയ’യിലെ നിരാലംബര്‍ക്ക് അഭയം നല്‍കിയ പ്രിയകവയത്രി മൃഗങ്ങളുടെ അവകാശത്തിനായും പോരാടി.
പ്രധാനകൃതികള്‍: മുത്തുച്ചിപ്പികള്‍, പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, രാധയെവിടെ. വനിതാ കമ്മീഷന്‍ അധ്യക്ഷ, തളിര് മാസിക പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി.