Malayali Live
Always Online, Always Live

കാറ്റും പേമാരിക്കുമിടയിൽ മുംബൈയിൽ എനിക്കൊരു കുഞ്ഞു ജനിച്ചു; സിജു വിൽ‌സൺ..!!

3,315

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സിജു വിൽ‌സൺ. അഭിനേതാവ് നിർമാതാവ് എന്നി നിലകളിൽ തിളങ്ങിയിട്ടുള്ള താരം മലയാളത്തിൽ മികച്ച അഭിനയ പ്രതിഭയുള്ള താരം കൂടിയാണ്. എറണാകുളം ആലുവ സ്വദേശിയായ സിജു വിൽ‌സൺ ജസ്റ്റ് ഫൺ ചുമ്മാ എന്ന അമൃത ടിവിയിലെ ഷോയിൽ കൂടി ആണ് കലാരംഗത്തേക്ക് എത്തുന്നത്.

തുടർന്ന് നേരം പ്രേമം എന്നി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും സിജു വിൽ‌സൺ എന്ന തട്ടത്തിൻ മലയാളികൾ തിരിച്ചറിഞ്ഞത് ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ നായകനായി എത്തിയതോടെയാണ്. തുടർന്ന് കട്ടപ്പനയിലെ ഋതിക് റോഷൻ , ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള , ആദി എന്നി ചിത്രങ്ങളിൽ കൂടി ശ്രദ്ധനേടി.

ഇപ്പോൾ താരത്തിന് പെൺകുട്ടി ജനിച്ചിരിക്കുകയാണ് താരം തന്നെ ആണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്. ഞങ്ങൾക്ക് ഇന്നലെ മെയ് 17 നു കാറ്റും പേമാരിയുടെയും കൂടെ മുംബൈയിൽ വെച്ച് ഒരു കുഞ്ഞു ജനിച്ചു എന്നാണ് സിജു സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

കൂടെ പ്രകൃതിക്ക് നന്ദിയും പറയുന്നുണ്ട് താരം. ശ്രുതിയാണ് സിജുവിന്റെ ഭർത്താവ്. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017 ൽ ഇരുവരും വിവാഹം കഴിക്കുന്നത്. പത്തൊൻമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് വേണ്ടി മേക്കോവർ നടത്തിയ സിജുവിന്റെ പുത്തൻ ചിത്രങ്ങൾ വമ്പൻ വൈറൽ ആയിരുന്നു.