അങ്ങനെ ഏറെ കൊട്ടിഘോഷിച്ചു തന്നെ യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. സിനിമ താരങ്ങൾക്ക് പോലും ലഭിക്കാത്ത വാർത്ത പ്രാധാന്യം ആണ് ഇപ്പോൾ സീരിയൽ താരങ്ങൾക്ക്. കാരണം ആരാധകർ കൂടുതലും സീരിയൽ താരങ്ങൾക്ക് തന്നെ.
താരങ്ങളുടെ യഥാർത്ഥ പേരുകൾ അറിയില്ല എങ്കിൽ കൂടിയും കഥാപാത്രങ്ങൾ നോക്കി എല്ലാവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. എന്നാൽ കാലം മാറിയതോടെ സിനിമ താരങ്ങളേക്കാൾ സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സജീവമായി നിൽക്കുന്നത് സീരിയൽ താരങ്ങൾ ആണ്.
2015 മുതൽ അഭിനയ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് തിരുവനന്തപുരം സ്വദേശികൂടിയായ മൃദുല വിജയ്. യുവയും മൃദുലയും സീരിയൽ ലോകത്തിൽ നിന്നും ഉള്ളവർ ആണെങ്കിൽ കൂടിയും ഇരുവരുടെയും പ്രണയ വിവാഹമല്ല.
രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയും. യുവയുടേയും മൃദുലയുടേയും ഒരു കോമൻ സുഹൃത്ത് ആയ സീരിയൽ താരം രേഖ വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞതോടെ വിവാദ പ്രസ്താവന നടത്തുകയാണ് രേഖ രതീഷ്. തന്നെ വിവാഹം അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല എന്നാണ് രേഖ പറയുന്നത്. ഒരു അഭിമുഖത്തിൽ മറുപടി ആയി ആയിരുന്നു ഇരുവരും എന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന് രേഖ പറയുന്നത്.
അവർ വിളിക്കാത്തതിൽ എനിക്ക് പരിഭവം ഇല്ല എന്നും അത്തരം ചടങ്ങുകളിൽ ഞാൻ പോകില്ല എന്ന് അറിഞ്ഞുകൊണ്ട് ആയിരിക്കാം അവർ അങ്ങനെ ചെയ്തത് എന്നും അതിൽ തനിക്ക് പിണക്കമോ പരിഭവമോ ഒന്നുമില്ല എന്നും രേഖ പറഞ്ഞത്.
ഇരുവരും എനിക്ക് മക്കളെ പോലെ ആണെന്നും ഇരുവരും സന്തോഷത്തോടെ ജീവിക്കട്ടെ എന്നും രേഖ പറഞ്ഞത്. എന്നാൽ രേഖ ഇത്തരത്തിൽ മറുപടി നൽകി എങ്കിൽ കൂടിയും വിവാഹ ശേഷം ഏറ്റവും വലിയ വാർത്ത ആയി ഈ വിവരം മാറി.
തുടർന്ന് വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് യുവയും മൃദുലയും. ഒരുപാട് വളച്ചൊടിച്ച വാർത്തകൾ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാൻ നേരം ഇല്ല. പ്രതികരിക്കാൻ നിന്നാൽ ഉള്ള സമയവും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ.
അല്ലാതൊരു ഗുണവും അതുകൊണ്ട് ഉണ്ടാവുകയില്ല. ഈ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. കാരണം അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾക്ക് ആവശ്യം ഫോളോവേർസും റീച്ചുമാണ്.
അത് കിട്ടാൻ വേണ്ടി ഇത്തരം പല വാർത്തകളും വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഞങ്ങൾ ഇതും അങ്ങനെയേ കണ്ടിട്ടുള്ളൂ. രേഖ ചേച്ചിയുമായി ഞങ്ങളെ ചേർത്ത് കൊണ്ട് ഒരുപാട് വിവാദങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. വിവാഹം അറിയിച്ചില്ല ക്ഷണിച്ചില്ല എന്ന രീതിയിൽ.
അതിൽ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീർത്തും തെറ്റാണ്. ഞങ്ങൾ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത് അതിന്റെ കാരണം എന്താണ് എന്ന് വെച്ചാൽ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട ഞാൻ വരില്ല എന്ന്.
സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ കൊവിഡ് സാഹചര്യത്തിൽ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങൾ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു.
ഈ ദിവസമാണ് വിവാഹം ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങൾ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നതെന്ന് താരങ്ങൾ പറയുന്നു.