ചേച്ചിയുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ പുതിയ ട്വിസ്റ്റ്. താൻ ഒളിച്ചോടിയത് അല്ലയെന്നും തന്നെ തട്ടിക്കൊണ്ടു പോയത് ആണെന്നും യുവതിയുടെ വെളിപ്പെടുത്തൽ.
കൊല്ലം മുണ്ടക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന്റെ പിറകിൽ ലക്ഷ്മി നിവാസിൽ താമസിക്കുന്ന ലക്ഷ്മി 28 വയസ്സ് ആണ് ഇവരുടെ സഹോദരി ഭർത്താവു സനിജിത്തിനൊപ്പം ഒപ്പം ഒളിച്ചോടിയത്. എന്നാൽ താൻ തന്റെ ഇഷ്ടപ്രകാരം പോയത് അല്ല എന്നും തന്നെ അയാൾ ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ട് പോയത് ആണെന്ന് യുവതിയുടെ വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം 22 ന് ആണ് മധുരയിൽ നിന്നും ഇരുവരെയും പിടികൂടിയത്. തുടർന്ന് കേസിൽ റിമാൻഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലിൽനിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയാണ് കേസിൽ വീണ്ടും അന്വേഷണം നടത്താൻ പോലീസ് ഒരുങ്ങുന്നത്.
കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് യുവതിയുടെ പുതിയ മൊഴിയും പരാതിയും.
ഇതുപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലിൽവച്ച് ലഹരിമരുന്ന് നൽകി പീ.ഡി.പ്പിച്ചതായും ന.ഗ്ന.ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്.
സഹോദരീഭർത്താവിനെ ഭയന്നാണ് മധുരയിൽനിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. എന്നാണ് യുവതി വെളിപ്പെടുത്തുന്നത്.
അതേസമയം അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാണ് സഹോദരീഭർത്താവിനെയും പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
ചേച്ചിയുടെ ഭർത്താവിനെയും തട്ടിയെടുത്ത് അനുജത്തി ഒളിച്ചോടി എന്നതായിരുന്നു വാർത്ത നാടുവിട്ടു കടന്നു കളഞ്ഞ ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ് അന്ന് ഉണ്ടായത്.