Malayali Live
Always Online, Always Live

വീണ്ടും ഒരു ട്വന്റി ട്വന്റി ചെയ്യാനൊരുങ്ങി താരസംഘടന; കൊറോണ തകർത്ത മലയാള സിനിമക്ക് കൈതാങ്ങാവാൻ..!!

3,457

മലയാളം സിനിമ ആരാധകർക്ക് ആവേശം നൽകുന്ന പുത്തൻ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിലെ താരസംഘടനയായ അമ്മ വീണ്ടും ഒരു ട്വന്റി ട്വന്റി ചെയ്യാൻ ഉള്ള തയ്യാറടുപ്പിൽ ആണെന്ന് ആണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. മോഹൻലാൽ , മമ്മൂട്ടി , സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ യുവ താരങ്ങളും ചിത്രത്തിന്റെ ഭാഗം ആകും.

2008 ൽ പുറത്തിറങ്ങിയ ട്വന്റി 20 ജോഷി ആയിരുന്നു സംവിധാനം ചെയ്തത് എങ്കിൽ ഇപ്പോൾ പുത്തൻ ചിത്രം ചെയ്യാൻ ഒരുങ്ങുന്നത് ടി കെ രാജീവ് കുമാർ ആണെന്ന് അറിയുന്നത്. അമ്മയുടെ പ്രസിഡണ്ട് മോഹൻലാലും രാജീവ് കുമാറും തമ്മിൽ ഉള്ള അടുത്ത ബന്ധം ആണ് ഇത്തരത്തിൽ ഉള്ള പുത്തൻ സിനിമക്ക് കാരണമായത് എന്ന് അറിയുന്നത്.

ടി കെ രാജീവ് കുമാറും മോഹൻലാലും ഈ അടുത്ത് പ്രമുഖ ചാനലിന് വേണ്ടി ഒരു ഷോക്കായി ഒന്നിച്ചിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം മലയാളത്തിലെ സൂപ്പർ താരങ്ങളെ എല്ലാം ഒന്നിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു തിരക്കഥ രാജീവ് കുമാർ ഒരുക്കി എന്നാണ് അറിയുന്നത്.

ഈ വർഷം അവസാനം ആയിരിക്കും ചിത്രീകരണം ആരംഭിക്കുന്നത് എന്നും അടുത്ത വര്ഷം ആയിരിക്കും ചിത്രം റീലീസ് ചെയ്യുന്നത് എന്നും അറിയുന്നു. എന്നാൽ ഈ ചിത്രത്തെ കുറിച്ച് ഉള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. കൊറോണ കാരണം പ്രതിസന്ധിയിൽ ആയ മലയാള സിനിമക്ക് കൈതാങ്ങാവാൻ വേണ്ടി ആണ് ഇത്തരത്തിൽ ഉള്ള തീരുമാനതിലേക്ക് അമ്മ സംഘടന എത്തിയത് എന്നാണ് അറിയുന്നത്.