2016 ൽ പുറത്തിറങ്ങിയ തമിഴ് സിനിമയിൽ കൂടി അഭിനയ ലോകത്തിൽ വന്ന താരം ആണ് മൃദുല വിജയ് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് മലയാള ടെലിവിഷൻ പരമ്പരകളിൽ അഭിനേതാവ് ആയതോടെ ആയിരുന്നു. മികച്ച അഭിനയത്രി ആണെങ്കിൽ കൂടിയും താരം അഭിനയ ലോകത്തിൽ ഒട്ടേറെ മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്.
ഭാര്യ , കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. അതേ സമയം സ്ത്രീകൾ സിനിമാ സീരിയൽ രംഗത്ത് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
മലയാളത്തിലും സിനിമയിൽ അരങ്ങേറിയ താരം സിനിമ രംഗത്ത് ഉണ്ടായ ഇപ്പോൾ വെളിപ്പെടുത്തുകയാണ് മൃദുല. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.
ഒരുപാട് ഓഫറുകൾ തനിക്ക് സിനിമയിൽ നിന്നും വന്നിട്ടുണ്ടെന്നും പക്ഷെ അവർ എല്ലാം അഡ്ജസ്റ്റമെന്റുകൾ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കിൽ ആ ഓഫർ കിട്ടിയേനെ പക്ഷെ താൻ അത് നിരസിച്ചു.
എന്തിനും തയാറായി നിൽക്കുന്ന ചിലരെ പോലെ തനിക്കാകാൻ കഴിയില്ലെന്നും മൃദുല പറയയുന്നു. കഴിവുള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവർ വളർന്ന് വരണം പക്ഷെ സിനിമയിൽ സജീവമായ ചിലർക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താൽപര്യമെന്നും മൃദുല വിജയ് തുറന്നടിക്കുന്നു.