യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി പൃഥ്വിരാജ് എന്നിവർക്ക് കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പ്രൊഡക്ഷൻ കോൺട്രോളറായ സേതു അടൂർ. അസിസ്റ്റന്റ് ഡയറക്ടർസിനെ ഒരുപാട് കുഴപ്പിക്കുന്ന ആർട്ടിസ്റ്റ് ആണ് മോഹൻലാൽ എന്ന് സേതു പറയുന്നു.
ഒരു സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞു അടുത്ത വർഷമാണ് അടുത്ത ഷെഡ്യൂൾ എങ്കിലും ലാൽ സാർ നന്നായി ഓർത്തിരിക്കുമെന്ന് സേതു പറയുന്നു. മോനെ ചെയർ അവിടെ അല്ലായിരുന്നുവല്ലോ എന്ന് അദ്ദേഹം ചോദിക്കും. അതിന് ശേഷം ആയിരിക്കും അവർ അത് നോക്കുന്നത്. ലാൽ സാർ പറയുന്നത് ആയിരിക്കും ശരിയായത്. മലയാളത്തിൽ സൂപ്പർ താരങ്ങൾ ഡബ്ബിങ് ചെയ്യുന്നതിനെ കുറിച്ചും സേതു പറയുന്നുണ്ട്.
ഡബ്ബിങ് തുടങ്ങിയാൽ അത് കഴിഞ്ഞതിന് ശേഷമേ പൃഥ്വിരാജ് വെള്ളം പോലും കുടിക്കുകയുള്ളൂ എന്ന് സേതു പറയുന്നു. അത്രക്കും സ്പീഡിൽ ആണ് രാജു ചെയ്യുന്നത്. സുരേഷ് ഗോപി ആണെങ്കിൽ വാക്കുകൾ സ്പുടമായിട്ടേ പറയൂ.. ചിരിച്ചു കളിച്ചു ആസ്വദിച്ചു പറയുന്ന ആൾ ആണ് മോഹൻലാൽ.
ലാൽ സാർ ചെയ്യുന്ന പല കഥാപാത്രങ്ങളും സുരേഷേട്ടൻ ചെയ്താൽ ശരിയാവില്ല. അതുപോലെ തന്നെ ആണ് മമ്മൂക്കയും ഓരോരുത്തർക്കും ഓരോ ശരീര ഭാഷ ആണെന്ന് സേതു അടൂർ പറയുന്നു.