Malayali Live
Always Online, Always Live

കാവ്യാ മാധവന്റെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു; കാവ്യയുടെ ആദ്യ വിവാഹ വീഡിയോക്ക് കീഴെ ആരാധകർ പറഞ്ഞത്..!!

4,954

കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ആയ താര വിവാഹത്തിൽ ഒന്നായിരുന്നു ദിലീപും കാവ്യയും തമ്മിൽ ഉള്ള രഹസ്യ വിവാഹം. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ വിവാഹ ത്തിൽ പങ്കെടുത്തു എങ്കിൽ കൂടിയും വാർത്ത മാധ്യമങ്ങളിൽ വാർത്തകൾ വരാതെ ആയിരുന്നു വിവാഹം. ഈ കഴിഞ്ഞ നവംബർ 25 നു ദിലീപും കാവ്യാ യും തങ്ങളുടെ 4 ആം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തു. 2016 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം ഇപ്പോൾ മക്കളായ മീനാക്ഷിക്കും മഹാ ലക്ഷ്‌മിക്കും ഒപ്പം സന്തുഷ്ട കുടുംബം നയിക്കുകയാണ് ദിലീപും കാവ്യയും.

ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതിന് മുന്നേ തന്നെ നിരവധി ഗോസിപ്പുകൾ എത്തിയിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം ഉടൻ എന്നും വാർത്തകൾ വരുമ്പോൾ എല്ലാം ഇരുവരും നിഷേധിക്കുക ആയിരുന്നു പതിവ്. ദിലീപിനെ അച്ഛന്റെ സ്ഥാനത്താണ് കാണുന്നത് എന്ന് വരെ കാവ്യാ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവരുടെയും വിവാഹ വാർത്ത എത്തിയപ്പോൾ ആണ് മാധ്യമങ്ങൾ മാത്രം അല്ല. പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാവ്യയുടെ ആദ്യ വിവാഹ വീഡിയോ ആണ് വൈറൽ ആകുന്നത്.

ഈ വീഡിയോക്ക് കീഴെ വരുന്ന കമെന്റുകൾ ആണ് ശ്രദ്ധേയം. നായികയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് 2009 ലാണ് വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെ വിവാഹം നടന്നത്. ബിസിനസുകാരനായ നിഷാൽ ചന്ദ്രയായിരുന്നു വരൻ. കാവ്യയുടെ വിവാഹത്തിന് അധിക ആയുസ് ഉണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേർപിരിഞ്ഞു. വിവാഹശേഷം വിദേശത്തേക്ക് ഭർത്താവിന് ഒപ്പം പോയ കാവ്യ തിരിച്ചു വരുകയും, സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി ബന്ധം അവസാനിപ്പിച്ചു. ഇന്നും അതിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. എങ്കിലും നിരവധി ഗോസിപ്പുകൾ ഇതുമായി ബന്ധപ്പെട്ട് വന്നിരുന്നു. മുമ്പും കാവ്യ കാരണമാണ് നിഷാലുമായി ബന്ധം വേർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. അതുപോലെ ദിലീപും കാവ്യയും തമ്മിലുള്ള സൗഹൃദവും ചര്ച്ചയാക്കപ്പെട്ടിരുന്നു. വിവാഹ വീഡിയോക്ക് താഴെ ‘കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ആരാധകൻ പങ്കുവെച്ച കമന്റ് ശ്രദ്ധേയമാവുകയാണ്.

അതിനുള്ള കാരണത്തെ കുറിച്ചും കമന്റിൽ വ്യക്തമാക്കുന്നുണ്ട്. ‘കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു. 2009 ഫെബ്രുവരി 9 നാണ് ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത്. പക്ഷെ 2008 അവസാനം തന്നെ ഇവർ ലീഗലി രജിസ്റ്റർ മര്യേജ് ചെയ്തിരുന്നു. കാവ്യയെയും ഫാമിലിയെയും പറ്റിച്ചാണ് രജിസ്റ്റർ മാര്യേജ് നടത്തിയതെന്നും അതിന് ശേഷമാണ് നിഷാലിന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങൾ കാവ്യയുടെ വീട്ടുകാർ അറിയുന്നതെന്നും അപ്പോഴെക്കും എല്ലാം കഴിഞ്ഞുവെന്നും കമന്റിൽ പറയുന്നു.

വിവാഹശേഷം എല്ലാം നന്നായി പോവുമെന്ന് കരുതി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും ഈ കമന്റിൽ പറയുന്നു. അതേ സമയം നിഷാലിന് പിന്തുണയുമായി നിരവധി പേർ എത്തിയിരിക്കുകയാണ്. കാവ്യയുടെ താര പദവിയും ചില സൗഹൃദങ്ങളുമൊക്കെയാണ് കുടുംബ ജീവിതത്തിൽ വിള്ളലുണ്ടാക്കിയതെന്ന് മറ്റ് ചിലർ പറയുന്നു. എന്തായാലും കാവ്യയും നിഷാലും രണ്ട് കുടുംബങ്ങളിലായി സന്തുഷ്ടരായി കഴിയുകയാണെന്നും ഇനി അവരെ കുറിച്ചുള്ള കഥകളുണ്ടാക്കുന്നതിൽ കാര്യമില്ലെന്നുമാണ് പൊതു അഭിപ്രായം.