Malayali Live
Always Online, Always Live

മഹാലക്ഷ്മി തന്നെ വിവാഹം കഴിക്കുമ്പോൾ തന്റെ പണവും നോക്കി; എന്റെ ആദ്യ ഭാര്യ ഇതിനേക്കാൾ സുന്ദരി ആയിരുന്നു; രവീന്ദ്രറും മഹാലക്ഷ്മിയും മനസ്സ് തുറക്കുമ്പോൾ..!!

3,676

ഈ കാലഘട്ടത്തിൽ രണ്ടും മൂന്നും വിവാഹം കഴിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ സിനിമ താരങ്ങൾ വിവാഹം കഴിക്കുന്നതും വിവാഹ മോചനം നേടുന്നതും എല്ലാം എന്നും വലിയ വാർത്തകൾ ആണ്. ഇപ്പോൾ തമിഴ് നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും തമ്മിൽ നടന്ന രണ്ടാം വിവാഹം ആണ് സോഷ്യൽ മീഡിയ വഴി ചർച്ച ആകുന്നത്.

രവീന്ദ്രറിന്റെ രൂപം ആണ് ഇപ്പോൾ കൂടുതൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി തുറന്നിരിക്കുന്നത്. തടി കൂടുതൽ ആണെന്നും നിറവും എല്ലാം ആണ് താരത്തിനെ കളിയാക്കാൻ ആയി ഉപയോഗിക്കുന്നത്. ഇപ്പോൾ താരദമ്പതികൾ ഇന്ത്യ ഗ്ലിറ്റ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.

തങ്ങളുടെ രണ്ടാം വിവാഹം ഇത്തരത്തിൽ പാൻ ഇന്ത്യൻ തലത്തിൽ ട്രെൻഡ് ആയി മാറും എന്ന് ഒരിക്കലും കരുതി ഇരുന്നില്ല. തിരുപ്പതിയിൽ വെച്ച് വിവാഹം കഴിക്കണം എന്നുള്ളത് എന്റെ ആഗ്രഹം ആയിരുന്നു. ആരെയും വിളിക്കാതെ വിവാഹം കഴിച്ചതിൽ തന്നെ അടുത്തറിയുന്ന ആളുകൾക്ക് കുഴപ്പമില്ല.

തങ്ങളോട് ഒരു പരിചയവും ഇല്ലാത്ത ആളുകൾക്ക് ആണ് പ്രശ്നം. അവരുടെ വീട്ടിലെ പെൺകുട്ടിയെ ഞാൻ പിടിച്ചുകൊണ്ടുവന്ന് വിവാഹം കഴിക്കുന്നത് പോലെ ആണ് പറച്ചിൽ. രവീന്ദ്രർ നിർമിച്ച ഒരു ചിത്രത്തിൽ താൻ അഭിനയിച്ചിട്ടുണ്ട്. അന്നാണ് തങ്ങൾ തമ്മിൽ ആദ്യം കാണുന്നത് എന്ന് മഹാലക്ഷ്മി പറയുന്നു.

എന്നാൽ അന്ന് അങ്ങനെ സ്പാർക്ക് ഒന്നും തോന്നിയില്ല. പിന്നെ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. ഒരുത്തി സംസാരിച്ച ശേഷം ആണ് രവി തന്നെ പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യ ആകുമോ എന്ന് ചോദിച്ചു എങ്കിൽ കൂടിയും ഞാൻ നോ എന്നാണ് മറുപടി ആയിരുന്നു നൽകിയത്.

എന്നാൽ താൻ മഹാലക്ഷ്മിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ എനിക്ക് ലക്ഷ്മിയെ കുറിച്ച് എല്ലാം അറിയാമായിരുന്നു. മഹാലക്ഷ്മി നേരത്തെ വിവാഹം കഴിച്ചതും അതിൽ ഒരു കുട്ടി ഉള്ളതും എല്ലാം തനിക്ക് അറിയാമായിരുന്നു. അതുകൂടാതെ താനും മറ്റൊരു വിവാഹം കഴിച്ച ആൾ ആയിരുന്നു.

മഹാലക്ഷമിയെക്കാൾ സുന്ദരി ആയിരുന്നു ആദ്യ ഭാര്യ. സമൂഹത്തിന്റെ പുരുഷാധിപത്യം ആണ് ഈ വിഷയത്തിൽ തന്നെക്കാൾ കൂടുതൽ മഹാ ലക്ഷ്മിക്ക് വിമർശനം ലഭിക്കുന്നത്. മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ച ശേഷം വിവാഹം കഴിക്കാൻ ആയി ഞാൻ രണ്ട് വര്ഷം സമയം ചോദിച്ചു. അത് തന്റെ തടി കുറക്കാൻ വേണ്ടി ആയിരുന്നു.

എന്നാൽ മഹാലക്ഷ്മി അത് സമ്മതിച്ചില്ല. തനിക്ക് വേണ്ടി തടി കുറക്കരുത് എന്നും ഇതേ ശരീരത്തോടെ ഇതേ സംസാരത്തോടെ നിങ്ങൾ ഇരിക്കണം എന്നും നിങ്ങൾക്ക് സ്വയം തടി വേണ്ട എന്ന് തോന്നി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം തടി കുറക്കാൻ ആയിരുന്നു മഹാലക്ഷ്മി തന്നോട് പറഞ്ഞത്. പണം കണ്ടിട്ടാണ് മഹാലക്ഷ്മി തന്നെ വിവാഹം കഴിച്ചത് എന്ന് പറയുന്നതും തെറ്റാണ്.

എല്ലാ പെൺകുട്ടികളെയും പണത്തിന്റെ പേരിൽ അടച്ചാക്ഷേപിക്കുന്നത് തെറ്റാണ് എന്നും രവീന്ദ്രർ പറയുന്നു. മഹാലക്ഷ്മി തന്റെ പണം നോക്കിയിട്ടുണ്ട്. അതിനൊപ്പം തന്റെ മനസും. മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റിൽ തന്നെക്കാൾ വലിയ പണക്കാരുണ്ട്. അതും തന്നെക്കാൾ കാണാൻ സുന്ദരൻ ആയ ആളുകൾ.

എന്റെ ശരീരത്തിനെ കളിയാക്കുന്ന ആളുകൾ മറന്നു പോകുന്നത്. ഈ ശരീരം പോലെ വലുതാണ് തന്റെ മനസ്സ് എന്നും ഞാൻ ഈ ശരീരം വെച്ച് സന്തോഷിക്കുന്ന അത്രയും സന്തോഷം നിങ്ങൾക്ക് ആർക്കും ഇല്ല എന്നും രവീന്ദ്രർ പറയുന്നു. എനിക്ക് 38 വയസായി. മഹാലക്ഷ്മിക്ക് 35 വയസ്സ് ആണ് ഉള്ളതെന്നും രവീന്ദ്രർ പറയുന്നു.