Malayali Live
Always Online, Always Live

ആണും പെണ്ണും കെട്ട ഒരുത്തൻ അതിനകത്ത് കിടന്നു പുളക്കുന്നില്ലേ; ലക്ഷ്മി പ്രിയയേക്കാൾ വിഷം നിറച്ച വാക്കുകളുമായി ഭർത്താവ്..!!

7,299

ബിഗ് ബോസ് സീസൺ ഫോർ മലയാളം തുടങ്ങിയത് മുതൽ അടിയുടെ ബഹളം ആണ്. ആദ്യം അടി കൂടുതൽ നടന്നിരുന്നത് നിമിഷ, ജാസ്മിൻ, റോബിൻ എന്നിവർ തമ്മിൽ ആയിരുന്നു എങ്കിൽ അവിടെ ഉള്ളത് ഇവിടെയും ഇവിടെ ഉള്ളത് അവിടെയും എല്ലാം പറഞ്ഞു ഒരു പരദൂഷണ അമ്മായി ആയി ലക്ഷ്മി പ്രിയ ആദ്യം മുതൽ തന്നെ കളം നിറഞ്ഞു നിന്നിരുന്നു.

ഇടക്കും തലക്കും എല്ലാം പൊട്ടിത്തെറികൾ ഉണ്ടാക്കാൻ ലക്ഷ്മി പ്രിയ എത്തിയിരുന്നു എങ്കിൽ കൂടിയും വൈൽഡ് കാർഡ് എൻട്രി വഴി റിയാസ് എത്തിയതോടെ റിയാസ് ആദ്യം നേരിട്ടത് റോബിനെ ആയിരുന്നു. എന്നാൽ റോബിനും അതുപോലെ ജാസ്മിനും പുറത്തായതിന് പിന്നാലെ കുറച്ചു ദിവസങ്ങൾ ദിൽഷ ആയിരുന്നു റിയാസുമായി കൊമ്പ് കോർത്തത് എങ്കിൽ കൂടിയും പിന്നീടത് ലക്ഷ്മി പ്രിയ റിയാസ് സലിം വഴക്കുകൾ ആയി മാറുക ആയിരുന്നു.

റിയാസുമായി മുട്ടി നിൽക്കാൻ നന്നേ പണിപ്പെട്ടു പോയിരുന്നു ലക്ഷ്മി പ്രിയ. തുടർന്ന് റിയാസിന്റെ ജന്മനാ ഉള്ള വൈകല്യങ്ങളെ കുറിച്ചും മാനുഫാചെറിങ് ഡിസ്ക്ട് ആണെന്നും അവൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആണെന്നും എല്ലാം പറയുകയും അതിനൊപ്പം റിയാസിന്റെ ഉമ്മയെയും വാപ്പയെയും വരെ ഈ വിഷയത്തിലേക്ക് ലക്ഷ്മി പ്രിയ വലിച്ചിഴക്കുക ആയിരുന്നു.

ലക്ഷ്മി പ്രിയ പറഞ്ഞ ചില വാക്കുകൾ അതിരു വിട്ടപ്പോൾ അടുത്ത സുഹൃത്തുക്കൾ ആയി ലക്ഷ്മിയെ കണ്ടിരുന്ന ദിൽഷയും അതുപോലെ ബ്ലേസ്ലിയും അടക്കം പരസ്യമായി ലക്ഷ്മി പ്രിയയെ തള്ളിപറഞ്ഞിരുന്നു. ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറഞ്ഞു എന്ന തരത്തിൽ റിയാസിന്റെ പേജിൽ പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻ ഷോട്ട് ആണ് ശ്രദ്ധ നേടുന്നത്.

റിയാസിന്റെ സുഹൃത്തുക്കൾ ആണ് ഇപ്പോൾ റിയാസിന്റെ പേജ് മാനേജ് ചെയ്യുന്നത്. ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ് നൽകിയ കമന്റ് ഇങ്ങനെ.. എനിക്കല്ലെടാ ആണും പെണ്ണും കെട്ട രീതിയിൽ ഒരുത്തൻ അതിനകത്തു കിടന്നു പുളക്കുന്നില്ലേ.. അവനോട് പോയി ചോദിക്കു.. അതിനു മുന്നേ നീ നല്ലപോലെ ഒന്ന് തപ്പി നോക്ക്.. എന്നിട്ട് പോയാൽ മതി. ഇല്ലെങ്കിൽ നാണക്കേടാ.. എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ് നൽകിയ കമന്റ്.

എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടമ്മമാരുടെ സപ്പോർട് ഉണ്ടായിരുന്ന ലക്ഷ്മി പ്രിയ കഴിഞ്ഞ വാരം പറഞ്ഞ ചില വാക്കുകൾ തിരിച്ചടി ആയതിനൊപ്പം ഈ വാക്കുകൾ കൂടി ആയപ്പോൾ ലക്ഷ്മി പ്രിയയുടെ ജന പിന്തുണ കുറയുന്നു എന്നാണു അറിയുന്നത്.