സെലിബ്രറ്റികൾക്ക് ഒരു കുട്ടി ജനിച്ചാൽ അതൊരു വലിയ വാർത്ത തന്നെ ആണ് നമ്മുടെ നാട്ടിൽ. എന്നാൽ സെലിബ്രറ്റി അല്ലാതെ ഇരുന്നിട്ടും ഈ കുഞ്ഞും അമ്മയും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. മറ്റൊന്നും കൊണ്ട് അല്ല. ജനനം ആശുപത്രിയിലോ വീട്ടിലോ ഒന്നുമല്ല. ആകാശത്ത് അതും വിമാനത്തിൽ.
ഇഡിഗോ എയർലൈൻസ് വിമാനത്തിൽ ആണ് സംഭവം. ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഫ്ലൈറ്റിൽ വെച്ച് ആണ് കുഞ്ഞ് ജനിച്ചത്. ഇൻഡിഗോ എയർലൈൻസ് ഫ്ലൈറ്റിൽ ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ഇന്ത്യടുഡേ ടീമാണ് ഈ വാർത്ത എക്സിക്യൂട്ടീവ് ആയി റിപ്പോർട്ട് ചെയ്തത്. അമ്മയും കുഞ്ഞും നിലവിൽ സുഖമായി ഇരിക്കുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.
എന്നാൽ ഏറ്റവും കൗതുകകരമായ വസ്തുത മറ്റൊന്നാണ് ഈ കുഞ്ഞിനു ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ആവശ്യമില്ല. ആജീവനാന്തം യാത്ര ഫ്രീ ആണ് എന്നാണ് ഇൻഡിഗോ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
ഇഡിഗോ ഐർലൈൻസിൽ മെഡിക്കൽ ടീം ഉള്ളത് കൊണ്ടാണ് മറ്റൊരു വിപത്തും സംഭവിക്കാതെ കുഞ്ഞും അമ്മയും സുരക്ഷിതമായത്. അതുകൊണ്ടു തന്നെ എയർലൈൻസ് ഗ്രൂപ്പിനെ മുഴുവൻ ആശംസകൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം.