വെറുത്തിരുന്നവരെപോലും ആരാധകനാക്കി മാറ്റിയ റിയാസ് മാജിക്; കാലം അവനെ വാഴ്ത്തിക്കൊണ്ടേ ഇരിക്കുന്നു, റോബിൻ ഇതെങ്ങനെ സഹിക്കും..!!
ആറ് പേരുടെ മത്സരത്തിൽ കൂടി ആയിരുന്നു ബിഗ് ബോസ് മലയാളം നാലാം സീസൺ ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നത്. ആറിൽ നിന്നും ആദ്യം കൊഴിഞ്ഞു പോയത് സൂരജ് ആയിരുന്നു. പിന്നാലെ ധന്യ പോയപ്പോൾ നാലാം സ്ഥാനത്തിൽ ആയിരുന്നു ലക്ഷ്മി പ്രിയ എത്തിയത്. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ ആദ്യമായി മൂന്നിൽ എത്തിയത് റിയാസ് സലീമും ബ്ലേസ്ലിയും അതുപോലെ ദില്ഷായും ആയിരുന്നു.
പ്രേക്ഷകർ കാത്തിരുന്നതിന് അതീതമായി മുപ്പത്തിയൊമ്പത് ശതമാനം വോട്ടുകൾ ആയിരുന്നു ദിൽഷ നേടിയത്. അങ്ങനെ ബിഗ് ബോസ് ചാതുരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി വിജയ കിരീടം ചൂടും ചെയ്തു. സോഷ്യൽ മീഡിയയിൽ അവസാന ഘട്ടത്തിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് റിയാസിന് ആയിരുന്നു. റിയാസ് ആയിരിക്കും ഈ വർഷത്തെ ന്യൂ നോർമൽ വിജയി എന്ന് കണക്കുകൂട്ടലുകൾ നടത്തിയ ആളുകൾക്കെല്ലാം തെറ്റാണു തിരിച്ചു നൽകിയത്.
എന്നാൽ ബിഗ് ബോസ് വീട്ടിൽ യഥാർത്ഥ ഗെയിം തുടങ്ങുന്നത് വൈൽഡ് കാർഡ് എൻട്രി ആയി നാല്പത്തിരണ്ടാം ദിവസത്തിൽ റിയാസ് സലോ എത്തുന്ന ദിവസം മുതൽ ആയിരുന്നു. ഗെയിം ചെഞ്ചേർ അവാർഡ് നൽകി ആണ് ബിഗ് ബോസ് റിയാസിനെ ആദരിച്ചത്. ബിഗ് ബോസ്സിൽ എത്തിയ ദിനം മുതൽ റോബിൻ രാധാകൃഷ്ണനുമായി കൊമ്പുകോർത്ത റിയാസ് തന്റെ ആശയങ്ങൾ ഓരോ ദിവസവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു, റിയാസിനെ തല്ലിയ വിഷയത്തിൽ റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ കടുത്ത വെറുപ്പ് മാത്രം ആയിരുന്നു റിയാസിന് കൈമുതൽ ആയി ഉണ്ടായിരുന്നത്.
എന്നാൽ തൊട്ടതെല്ലാം പൊന്നാക്കാൻ കഴിഞ്ഞുന്ന റിയാസ് സലീമിന്റെ മാജിക് ആയിരുന്നു പിന്നീട് ബിഗ് ബോസ് ഹൌസ് സാക്ഷിവെച്ചത്. റോബിൻ തന്റെ ആർമ്മിക്കൊപ്പം ആറാടുമ്പോൾ ബിഗ് ബോസ്സിൽ തന്നെ വെറുക്കുന്നവരെയെല്ലാം അടിപ്പിക്കുന്ന രീതി ആയിരുന്നു റിയാസിൽ നിന്നും ഉണ്ടായത്.
58 ദിവസങ്ങൾ കൊണ്ട് ജന ഹൃദയങ്ങളിൽ ഇത്രമേൽ ആഴത്തിൽ പതിയാൻ റിയാസിന് കഴിഞ്ഞു എന്നാൽ റോബിൻ നടത്തിയ ചില പരാമർശങ്ങൾ ആരാധകർക്ക് ഇടയിലും നിരവധി ആശയ കുഴപ്പങ്ങൾ ഉണ്ടാക്കി. ബ്ലേസ്ലിക്ക് നേരെ നടത്തിയ പരാമർശം പരസ്യമായി വേണമായിരുന്നോ എന്നും ബിലെസ്ലിയുടെ വോട്ടുകൾ താഴെ വീഴ്ത്താനുള്ള നിഗൂഢമായ തന്ത്രവും തന്നെ ആയിരുന്നു റോബിൻ നടത്തിയത് എന്ന് പറയുമ്പോൾ ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആയ ആൾ കാണിക്കുന്നത് അപമര്യാദകൾ എല്ലാം റോബിൻ കാണിച്ചു എന്ന് വേണം പറയാൻ. ഒരാൾ വെറുക്കുന്നവരെ അടുപ്പിച്ചപ്പോൾ മറ്റൊരാൾ അടുത്ത് നിന്നവരെ പോലും വെറുപ്പിക്കുക ആണ് ചെയ്തത്.