Malayali Live
Always Online, Always Live

കറന്റ് ബിൽ അടച്ചില്ലെങ്കിൽ ഇനി കണക്ഷൻ വിച്ഛേദിക്കില്ല; പക്ഷെ കനത്ത പിഴ നൽകേണ്ടി വരും.!!

3,330

കോവിഡ് പ്രതിസന്ധി കാലത്ത് വൈദ്യുതിബിൽ കുടിശിക വരുത്താൻ ബോർഡ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് 18 ശതമാനം പിഴ. എന്നാൽ കണക്ഷൻ തൽക്കാലം വിശ്ചേദിക്കില്ല. ജൂൺ 20 ശേഷം നൽകിയ എല്ലാ ബില്ലിനും കൃത്യമായി പണം അടിച്ചില്ല എങ്കിൽ പിഴ നൽകേണ്ടി വരും.

അതുപോലെ തന്നെ ഏപ്രിൽ മുതൽ ജൂൺ വരെ നൽകിയ ബില്ലുകളിൽ സർചാർജ് ഈടാക്കില്ല എന്നാണു അധികൃതർ പറയുന്നത് എങ്കിൽ കൂടിയും ഈ കാര്യത്തിലും ഇപ്പോഴും ആശയ കുഴപ്പം നിലനിൽക്കുന്നുണ്ട്.

ബില്ല് തവണകൾ ആയി അടക്കാൻ ഉള്ള ഓപ്ഷൻ വാങ്ങാതെ ഓൺലൈൻ ആയി ബില്ലിന്റെ ഒരു ഭാഗം മാത്രം അടച്ച പല ഉപഭോക്താക്കൾക്കും അടക്കാൻ ബാക്കി ഉള്ള തുകക്ക് സർചാർജ്ജ് ഇടയാക്കുന്നു എന്നുള്ള പരാതി ഉണ്ട്.

തന്നെയുള്ള ഏപ്രിൽ 19 മുതൽ ജൂൺ 20 വരെ നൽകിയ ബില്ല് അടക്കാൻ ഗുണഭോക്താക്കൾക്ക് ഡിസംബർ വരെ സമയം ഉണ്ടെന്നു കെ എസ് ഇ ബി ഗുണഭോക്തൃസേവന കേന്ദ്രം നൽകുന്ന വിശദീകരണം..