ചെമ്പരത്തി സീരിയലിലെ നന്ദന; ഒരു തുണ്ടുപടത്തിൽ കൂടി ശ്രദ്ധ നേടിയ താരം ശരിക്കും ആരാണെന്ന് അറിയാമോ; ബ്ലെസ്സി കുര്യന്റെ വിശേഷങ്ങൾ ഇങ്ങനെ..!!
സീ കേരളം സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയൽ ആണ് ചെമ്പരത്തി. ഇതേ സീരിയൽ സീ തമിഴിൽ വിജയകരം ആയതിന് പിന്നാലെ ആണ് സീ കേരളത്തിൽ റീമേക്ക് ചെയ്തു സീരിയൽ എത്തിയത്. മലയാളത്തിൽ ചെമ്പരത്തി എന്നാണ് പേര് എങ്കിൽ സെമ്പരത്തി എന്നാണ് തമിഴിൽ പരമ്പരയുടെ പേര്.
മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റ് നിൽക്കുന്ന സീരിയൽ ആയതുകൊണ്ട് തന്നെ താരങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടവും ആണ്. റേറ്റിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്ന ചെമ്പരത്തി സീരിയലിൽ ഒരു പ്രധാന കഥാപാത്രം ആണ് നന്ദന. അവതാരക ആയിരുന്നു താരം അവിടെ നിന്നും ആണ് അഭിനയ ലോകത്തിലേക്ക് എത്തിയ ബ്ലെസ്സി കുര്യൻ ആണ് നന്ദനയുടെ വേഷത്തിൽ എത്തിയത്.
കൈരളി വീ ചാനലിലെ എക്‌സ് ഫാക്ടർ അവതരിപ്പിച്ചതോടെയാണ് ബ്ലെസി ശ്രദ്ധേയയായത്. ശേഷം അമൃതയിൽ ടിവിയിൽ കുക്കറി ഷോ അവതരിപ്പിച്ചു. കപ്പ ടിവിയിലും അവതാരകയായി. ഏഷ്യനെറ്റിൽ ടേസ്റ്റ് ടൈം എന്ന ഷോയിലൂടെയും ശ്രദ്ധ നേടിയ ബ്ലെസ്സി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് അജു വർഗ്ഗീസ് നായകനായ ഒരു തുണ്ടുപടം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ബ്ലെസി അഭിനയലോകത്തെത്തിയത്.
അതിന് മുമ്പ് മിനി സ്‌ക്രീനിലും മറ്റും അവതാരകയായി തിളങ്ങിയിട്ടുമുണ്ട് താരം. ഇമേജ് എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബാങ്ക് മാനേജറായിരുന്നു ബ്ലെസി കുര്യന്റെ അച്ഛൻ. ലഖ്‌നൗവിലാണ് ബ്ലെസി ജനിച്ചതും വളർന്നതും. 8 വയസ്സിന് ശേഷമാണ് സ്വദേശമായ കേരളത്തിലേക്ക് വന്നത്. പത്തനംതിട്ടയാണ് കുടുംബവീട്. തിരുവനന്തപുരം കോട്ടയം കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം. തേവര സേക്രട്ട് ഹാർട്ട് കോളേജിലായിരുന്നു ബ്ലസ്സിയുടെ ബിരുദപഠനം.
അവിടെ വെച്ചാണ് ബ്ലെസി നിരവധി ആർട്ടിസ്റ്റുകളുമായി പരിചയത്തിലായത്. നിരവധി അവതാരകമാരേയും പാട്ടുകാരേയുമൊക്കെ കൂട്ടുകാരായി കിട്ടി. അതോടെയാണ് ബ്ലെസിയും അവതാരകയായി മാറിയത്. 2019 ലാണ് സീ കേരളം ചാനലിൽ ചെമ്പരത്തി എന്ന സീരിയലിൽ ബ്ലെസി അഭിനയിച്ചുതുടങ്ങിയത്. നന്ദന എന്ന കഥാപാത്രമായിട്ടാണ് താരം ചെമ്പരത്തിയിൽ എത്തുന്നത്. ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ബ്ലസ്സി കൂര്യൻ.