എനിക്ക് ഇപ്പൊ വീട്ടിൽ പോണം; സമ്മർദം താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; ബിഗ് ബോസ് ഇങ്ങനെ..!!
ബിഗ് ബോസ് സീസൺ 3 യിൽ സ്ത്രീകളുടെ ശബ്ദം ആകാൻ എത്തിയ ആൾ ആയിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യ ലക്ഷ്മി. എന്നാൽ അതൊന്നും ബിഗ് ബോസ് വീട്ടിൽ കണ്ടില്ല എന്നുള്ളതാണ് മറ്റൊരു സത്യം. ബിഗ് ബോസ് ഗെയിമിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പലപ്പോഴും തകർന്നു പോയിട്ടുണ്ട് ഭാഗ്യ ലക്ഷ്മി. ഒരു ശക്തയായ മത്സരാർത്ഥി ആകാൻ പലപ്പോഴും ഭാഗ്യ ലക്ഷ്മിക്ക് കഴിയാതെ പോയിട്ടുണ്ട്.
എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയാ നിമിഷങ്ങൾ. ഇപ്പോൾ വീണ്ടും പൊട്ടിക്കരഞ്ഞിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. മോർണിംഗ് ടാസ്കിൽ ആണ് ഭാഗ്യ ലക്ഷ്മിക്ക് എതിരെ ഫിറോസ് എത്തുന്നത്. തനിക്ക് എലിമിനേഷൻ റൗണ്ടിലേക്ക് വീണ്ടും നോമിനേഷൻ കിട്ടിയാലും തനിക്ക് പ്രശ്‌നം ഇല്ല എന്നും ബിഗ് ബോസ്സിൽ രണ്ടു മൂന്നു വിശക്കടലുകൾ ഉണ്ടെന്നും അവരുടെ പേരുകൾ പറയാൻ എനിക്ക് കുഴപ്പം ഇല്ല എന്ന് പറഞ്ഞും ആയിരുന്നു ഫിറോസ് പറയാനായി തുടങ്ങിയത്.
അതിൽ രണ്ടു പേരുടെ പേരുകൾ ആണ് ഫിറോസ് പറയുന്നത്. അതിൽ ഒന്നാമത്തേത് ഭാഗ്യ ലക്ഷ്മി ആണെന്ന് പൊളി ഫിറോസ് പറയുന്നത്. രണ്ടാമത്തേത് കിടിലം ഫിറോസ് ആണ് എന്നും പറയുന്നു. ഇതോടെ തന്നെ വിഷം എന്ന് വിളിച്ചു എന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി കരയാൻ തുടങ്ങുന്നത്. ഇന്ന് വരെ പലരും വിമർശിച്ചു എന്നാൽ ആദ്യമായി ആണ് ഒരാൾ വിഷം എന്ന് വിളിക്കുന്നത് എന്നാണു പറയുന്നത്.
എന്നാൽ നോബി പറയുന്നത് അവനു ഭ്രാന്ത് ആണ് എന്നാണ് പറയുന്നത്. ഫിറോസ് ഖാൻ അങ്ങനെ പറയുന്നത് മോശം ആണെന്നും സജിനക്ക് മുണ്ടും നേരിയതും ഒക്കെ ഉടുപ്പിച്ച ആൾ ആണ് ഞാൻ എന്നും എന്നാൽ ഈ ആഴ്ച ഒന്നും കിട്ടാത്തത് കൊണ്ട് ആണ് ഭാഗ്യലക്ഷ്‌മിയെ ചൊറിഞ്ഞത് എന്നാണ് നോബി പറയുന്നത്. എന്നാൽ ബിഗ് ബോസ് ക്യാമറക്ക് മുന്നിൽ വോട്ടിങ് അല്ലാതെ തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
ഇത് രണ്ടാം തവണ ആണ് ഭാഗ്യലക്ഷ്മി ബിഗ് ബോസ്സിൽ നിന്നും പുരത്തേക്ക് പോണം എന്ന് പറയുന്നത്. മൗനമായി എന്ത് പറയണം എന്ന് കഴിയാത്ത അവസ്ഥയിൽ ആണ് ഭാഗ്യലക്ഷ്മി പലപ്പോഴും. എന്റെ ക്ഷമ നശിച്ചു എന്നും ഇനി എന്നെ പിടിച്ചാൽ കിട്ടില്ല എന്നും ആണ് വിഷയങ്ങൾ എല്ലാം കഴിയുമ്പോൾ നോബി പറയുന്നു. നോബി ഈ ആഴ്ചത്തെ ക്യാപ്റ്റൻ.
ആവശ്യം ഇല്ലാതെ എന്നെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നുള്ള ധാരണ പലർക്കും ഉണ്ടെന്നും ഞാൻ വിഷമാണെങ്കിൽ എന്നോട് ആരും മിണ്ടണ്ട എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. എന്നാൽ കൂടെ അപമാനിക്കപ്പെട്ട കിടിലം ഫിറോസ് കൂൾ ആയി ആണ് ഈ വിഷയത്തെ നേരിടുന്നത്.