അങ്ങനെ പ്രണയ ദിനത്തിൽ തുടങ്ങിയ ബിഗ് ബോസ് സീസൺ 3 യിൽ ആദ്യ ദിനം കഴിയുമ്പോൾ കടുത്ത മത്സരം ഉണ്ടാകും എന്നുള്ള കാര്യങ്ങൾക്കു ഏറെക്കുറെ തീരുമാനം ആയി. കഴിഞ്ഞ സീസൺ വരെ പ്രേക്ഷകർക്ക് അറിയുന്ന മുഖങ്ങൾ ആയിരുന്നു കൂടുതൽ എങ്കിൽ ഇപ്പോൾ പ്രേക്ഷകർക്ക് അത്ര സുപരിചിതം അല്ലാത്ത മുഖങ്ങൾ ആണ് ഇത്തവണ ബിഗ് ബോസ്സിൽ എത്തിയിരിക്കുന്നത്.
അതുകൊണ്ടു ആർക്ക് പിന്തുണ നൽകണം എന്നുള്ള സംശയം ബിഗ് ബോസ് ആരാധകർക്ക് ഉണ്ട്. എന്നാൽ മത്സരം കൊമ്പു കോർക്കും എന്നുള്ള കാര്യം വ്യക്തമാണ് അതിനു ചുക്കാൻ പിടിക്കാൻ പോകുന്നത് സൈക്കോളജിസ്റ്റ് കൂടിയായ ഡിംപൽ ഭാൽ ആയിരിക്കും. ചൂടൻ വസ്ത്രത്തിൽ ബിഗ് ബോസ്സിൽ എത്തിയ ആൾ ആണ് ഡിംപൽ. അതുകൊണ്ടു തന്നെ പ്രേക്ഷകർ മൊത്തത്തിൽ ടിംപാലിന് പ്രേത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്.
വസ്ത്ര ധാരണത്തെ കുറിച്ചും മറ്റും ഡിപാൽ ഒരു വെല്ലിവിളി ആയിരിക്കും എന്നുള്ള ചർച്ചകൾ സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മുതൽ ഉണ്ടായിരുന്നു. അതെ സംസാരം ബിഗ് ബോസ് വീടിന് ഉള്ളിലും നടന്നു കഴിഞ്ഞു. മണിക്കുട്ടൻ , റംസാൻ മുഹമ്മദ് , നോബി മാർക്കോസ് , അനൂപ് കൃഷ്ണൻ , സായി വിഷ്ണു എന്നിവർക്ക് ഒപ്പം സംസാരിക്കുക ആയിരുന്നു ഡിംപൽ.
ഒരിക്കലും വസ്ത്രങ്ങളെ കുറിച്ച് ഉള്ള അഭിപ്രായം പറയാൻ ആരും വരണ്ട എന്നുള്ള താക്കീത് പുരുഷ മത്സരാർത്ഥികൾക്ക് ടിംപാൽ കൊടുത്തു കഴിഞ്ഞു. ഒരു നിമിഷം എങ്കിലും ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല എന്നുള്ളത് വ്യക്തം. പ്രത്യേകിച്ച് അതെ നാണയത്തിൽ കൗണ്ടർ അടിക്കുന്ന നോബിക്ക് ഒക്കെ.. ബിഗ് ബോസ്സിൽ രജിത് കുമാറിനെയും പേർളിയെയും അനുകരിക്കാൻ ഒരു വിഭാഗം ആളുകൾ ശ്രമം നടത്തുന്നുണ്ട്.
ഒറ്റക്ക് ഉള്ള സംസാരവും കരച്ചിലും ഒക്കെ കാണുന്നുണ്ട് എങ്കിൽ കൂടിയും ഇത്തവണ ചുണക്കുട്ടികൾ ആയിരിക്കും ലീഡ് ചെയ്യുക എന്ന് തന്നെ ആണ് ബിഗ് ബോസ് ഗ്രൂപ്പുകൾ വിലയിരുത്തുന്നത്. ടിംപാലിന് ആർമി വരുന്നു കഴിഞ്ഞു സോഷ്യൽ മീഡിയയിൽ. മുഹമ്മദ് റംസാൻ ആണ് ഈ കൊച്ചു പാന്റിടാൻ മറന്നോ എന്നുള്ള ചോദ്യവുമായി എത്തിയത്. ചുമ്മാ തമാശ പറഞ്ഞത് ആണെന് റംസാൻ ഒപ്പം പറയുന്നുണ്ട്.
എന്നാൽ ലക്ഷ്മിയും നോബിയും ഫിറോസും റംസാനും കൂടി ടിംപാലിന്റെ വസ്ത്രത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തി. അവൾ എന്ത് വസ്ത്രം ഇട്ടാലും നന്നായി ചേർന്നുണ്ട് എന്നാണ് അവർ പരസ്പരം പറഞ്ഞത്. ഞാൻ ആണ് ഇങ്ങനെ ഒരു വസ്ത്രം ഇട്ടത് എങ്കിൽ ബിഗ് ബോസ് തന്നെ തന്റെ വസ്ത്രത്തിനെ കുറിച്ച് തുറന്നു പറഞ്ഞേനെ എന്ന് ലക്ഷ്മി പറയുന്നു.
ആരുടേയും വസ്ത്രത്തെ കുറിച്ചോ ശരീരത്തെ കുറിച്ചോ തുറന്നു പറയുന്നത് ശരിയല്ല. നമ്മുടെ നാട്ടിലെ ആളുകളുടെ സ്വഭാവം മാറി വരേണ്ടത് ആണ്. അതിനുള്ള ശ്രമങ്ങൾ നമ്മളിൽ കൂടി ആകണം എന്ന് റംസാനോട് ടിംപാൽ പറയുന്നു. താൻ തമാശ പറഞ്ഞത് ആണെന്ന് റംസാൻ പറയുമ്പോൾ അത് ഞാൻ കൂടി എൻജോയി ചെയ്യാൻ കഴിയുന്നത് ആയിരിക്കണം എന്ന് ടിംപാൽ പറയുന്നു.