Malayali Live
Always Online, Always Live

ആദിത്യനും അമ്പിളിയും വേർപിരിഞ്ഞോ; വിവാദങ്ങൾക്ക് മറുപടിയുമായി ആദിത്യൻ ജയൻ..!!

3,862

സീരിയൽ സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദിത്യൻ ജയൻ അമ്പിളി ദേവിയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത് തുടർന്ന് ഒട്ടേറെ വിവാദങ്ങൾ വാദ പ്രതിവാദങ്ങളും എല്ലാം ഉണ്ടായി എങ്കിൽ കൂടിയും അതെല്ലാം മറികടന്നു. വിവാഹത്തെ കുറിച്ച് പലപ്പോഴും മനസ്സ് തുറന്നു സംസാരിക്കുന്ന ആൾ ആണ് ആദിത്യൻ.

ഞങ്ങളുടെ വിവാഹ ശേഷം ഫോട്ടോ പുറത്ത് വന്നപ്പോൾ ആരും വിശ്വസിച്ചില്ല. ആ സമയത് ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിൽ ഭാര്യയും ഭർത്താവിന്റെയും വേഷത്തിൽ ആയിരുന്നു. അതിലെ ചിത്രങ്ങൾ ആണ് എന്നാണ് എല്ലാവരും കരുതിയത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ ആശംസകളേക്കാൾ ഏറെ കുത്തു വാക്കുകൾ ആയിരുന്നു. ഒരാഴ്ച തികക്കില്ല എന്ന് പറഞ്ഞവർ വരെ ഉണ്ട്.

സത്യത്തിൽ അമ്പിളി വിവാഹം കഴിക്കാൻ ഉള്ള കാരണം അമ്പിളിയെക്കാൾ ഏറെ അമ്പിളിയുടെ മകൻ അപ്പുവാണ്. ചെറുപ്പം മുതലേ ഞാൻ അവനെ കാണുന്നത് ആണ്. അവനോട് എനിക്ക് വല്ലാത്ത വാത്സല്യമാണ്. ഞാൻ അപ്പുവിനെ കയ്യിൽ എടുത്ത് നാടകം കളിക്കുകയാണ് എന്നുവരെ പറഞ്ഞവർ ഉണ്ട് എന്നാൽ ഞാൻ അപ്പുവിനോട് കാണിക്കുന്ന ഇഷ്ടം അമ്പിളിക്കും അപ്പുവിനും അറിയാം എന്നും തനിക്ക് അത് മതി എന്നും ആണ് ആദിത്യൻ നേരത്തെ പറഞ്ഞത്.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുന്നേ അമ്പിളി ദേവി പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇരുവരും തമ്മിൽ പിരിയുകയാണ് എന്ന് തരത്തിൽ വാർത്തകൾ പുറത്തു വന്നതിന് ആധാരം. മഴയെത്തും മുമ്പേ എന്ന ചിത്രത്തിലെ കഥയറിയാതെ സൂര്യൻ താമരയെ കൈവെടിഞ്ഞു. അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളി അറിയാതെ ഇളം തെന്നലറിയാതെ എന്ന ഗാനത്തിന് ജീവിതം എന്നാണ് അമ്പിളി തലവാചകം നൽകിയത്.

ഈ വീഡിയോ എത്തിയതോടെ അമ്പിളിയും ആദിത്യൻ ജയനും പിരിയുകയാണോ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാക്കുകൾ.. എന്നാൽ ഇപ്പോൾ ഈ വിവാദങ്ങൾക്ക് മറുപടി വനിതക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആദിത്യൻ.

‘ഒന്നുമില്ല. ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്തു പറയണം. ഞാൻ ഇത്തരത്തിൽ പണ്ടു മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേക്കാലമായി നൂറു കൂട്ടം പ്രശ്നങ്ങളിലും കടത്തിലുമാണ് ഞാൻ. കുറച്ചു കാലമേ ആയിട്ടുള്ള പുതിയ വർക്കുകൾ വന്നു തുടങ്ങിയിട്ട്. ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം.

ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളിൽ ഇടപെടുന്നില്ല. സംസാരിക്കാനും താൽപ്പര്യം ഇല്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാന്‍ ജീവിക്കാൻ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം. ബാക്കിയൊക്കെ പിന്നെ… ആദിത്യൻ പറയുന്നു.