Malayali Live
Always Online, Always Live

നടി യമുന വീണ്ടും വിവാഹിതയായി; ആശിർവാദവുമായി ഒപ്പം മക്കളും..!!

3,411

സിനിമ സീരിയൽ താരം യമുന വീണ്ടും വിവാഹിതയായി. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു യമുന യുടെ രണ്ടാം വിവാഹം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവനെ വിവാഹം കഴിക്കുന്നത്.

അമ്പതിൽ അധികം സീരിയലുകളിലും നാപ്പത്തിൽ അധികം സിനിമകളിലും അഭിനയിച്ചിട്ടുള്ള യമുനയുടെ രണ്ടാം വിവാഹം ആണ് ഇത്. സിനിമ സംവിധായകൻ ആയി എസ് പി മഹേഷ് ആണ് ആദ്യ ഭർത്താവ്. മാനസികമായി ഒന്നിച്ചു പോകാൻ കഴിയാതെ ആയപ്പോൾ ഇരുവരും വിവാഹ ബന്ധം വേർപിരിയുക ആയിരുന്നു.

ഈ ബന്ധത്തിൽ രണ്ടു മക്കൾ ആണ് ഉള്ളത്. ആമി എന്നും ആഷ്മി എന്നും ആണ് ഇരുവരുടെയും പേര്. വിവാഹത്തിന് സാക്ഷികൾ ആയി ഇരുവരും ഉണ്ടായിരുന്നു. സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള യമുനയുടെ ആദ്യ ചിത്രം മമ്മൂട്ടി നായകനായി എത്തിയ സ്റ്റാലിൻ ശിവദാസ് ആയിരുന്നു.