ബിഗ് ബോസ് ആരാധകരുടെ പ്രാർത്ഥനക്ക് ഫലം കാണുന്നു എന്നുള്ള തരത്തിൽ ആണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വരുന്നത്. ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നടക്കുമെന്ന് ആണ് റിപ്പോർട്ട്. ബിഗ് ബോസ് വീട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നുള്ള കാരണത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് വന്നു സീൽ ചെയ്യുകയും കൂടാതെ ഒരു ലക്ഷം രൂപ പിഴ ചുമത്തി എന്നും ആണ് റിപ്പോർട്ട്.
അതെ സമയം മത്സരാത്ഥികളെ എല്ലാം ഒരു റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ് എന്നും റിപ്പോർട്ട് ഉണ്ട്. അതെ സമയം ഔദ്യോഗികമല്ലെങ്കിൽ കൂടിയും ബിഗ് ബോസ് സീസൺ 3 മലയാളം ഗ്രാൻഡ് ഫിനാലെ നടത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. നോമിനേഷൻ നേടിയ 6 പേരിൽ 3 പേർ പുറത്തേക്ക് പോകും എന്നും ബാക്കി ഉള്ള 5 പേര് വെച്ച് അഞ്ചു അല്ലെങ്കിൽ 10 എപ്പിസോഡിൽ ഗ്രാൻഡ് ഫിനാലെ തീർക്കാൻ ആണ് തീരുമാനം.
അങ്ങനെ സംഭവിച്ചാൽ റിതു മന്ത്രയും റംസാനും ടിമ്പലും ഡയറക്റ്റ് എൻട്രി ആയി ബിഗ് ബോസ് ഫൈനലിൽ എത്തും. അവസാന നോമിനേഷനിൽ റംസാൻ വന്നില്ല. അതുപോലെ തന്നെ അവസാന ക്യാപ്റ്റൻ ആയ റിതു മന്ത്രക്കും നോമിനേഷൻ ലഭിച്ചില്ല. അതുപോലെ ടിക്കെറ്റ് റ്റു ഫിനാലെ എന്ന കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് ടിമ്പലാണ്. അങ്ങനെ വന്നാൽ മണിക്കുട്ടൻ , നോബി മാർക്കോസ് , അനൂപ് കൃഷ്ണൻ , കിടിലം ഫിറോസ് , സായി വിഷ്ണു എന്നിവരിൽ നിന്നും ആയിരിക്കും പുറത്തേക്ക് പോകുന്നത്.
ബിഗ് ബോസ് തുടരും എന്നുള്ള പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം അവതാരകനായ മോഹൻലാൽ ചെന്നൈയിൽ തന്നെ തുടരുകയാണ്. അദ്ദേഹത്തിന്റെ ജന്മദിന ആഘോഷവും നടന്നത് അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ തന്നെ ആയിരുന്നു. ബിഗ് ബോസ് ക്രൂവിൽ ആറു പേർക്ക് കൊറോണ വന്നു എന്നുള്ള വാർത്ത പടരുകയും തുടർന്ന് തമിഴ് നാട് പോലീസ് എത്തി അരമണിക്കൂർ കൊണ്ട് ബിഗ് ബോസ് ഷോ നടക്കുന്ന ഇവിപി സ്റ്റുഡിയോ ഒഴിപ്പിക്കുക ആയിരുന്നു.
അതെ സമയം തമിഴ്നാട് സർക്കാരുമായി സ്റ്റാർ നെറ്റ്‌വർക്ക് നടത്തിയ ചർച്ച പരാജയമായി എന്ന് റിപ്പോർട്ട് ഉണ്ട്. അതെ സമയം താരങ്ങൾ എല്ലാവരും തന്നെ സുരക്ഷിതർ ആണെന്നും എല്ലാവരും വീട്ടിൽ വിളിച്ചു സംസാരിച്ചു എന്നും റീപ്പോർട്ട് ഉണ്ട്. ഇവർക്ക് ഫോൺ നൽകിയിട്ടില്ല എന്നും ഔദ്യോഗിക ഫോൺ വഴി ആണ് സംസാരിച്ചത് എന്നും ആണ് റിപ്പോർട്ട്.