അഞ്ജലിക്ക് കോഴിക്കോട്ട കൊടുക്കാൻ തെരുവ് മുഴുവൻ അലഞ്ഞു ശിവൻ; ശിവാജ്ഞലിയെ ഒന്നിപ്പിക്കാൻ അപർണ്ണയും..!!
മലയാളം പരമ്പരകളിൽ ടി ആർ പി റേറ്റിങ്ങിൽ ഏറെ മുന്നിലേക്ക് കുതിച്ചു കഴിഞ്ഞു സാന്ത്വനം സീരിയൽ. ചിപ്പി രഞ്ജിത് നിർമിച്ചു ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ ഇനി മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സംപ്രേഷണം ചെയ്യുകയാണ് ഏഷ്യാനെറ്റ്. ബാലനും ബാലന്റെ മൂന്നു സഹോദരങ്ങളുടെയും കഥയാണ് സീരിയലിൽ പറയുന്നത്.
അമ്മ മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ.
രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്. ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവനെ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു. ഗോപിക അനിൽ ആണ് അഞ്ജലിയുടെ വേഷത്തിൽ എത്തുന്നത്.
സീരിയലിൽ താരങ്ങൾ ഒട്ടേറെ ഉണ്ടെങ്കിൽ കൂടിയും ഇപ്പോൾ സീരിയൽ മുന്നേറുന്നത് അഞ്ജലിയുടെയും ശിവന്റെയും കഥകളിൽ കൂടി ആണ്. വെള്ളം അടിച്ചു തന്റെ വേദനകൾ മുഴുവൻ പറയുന്ന എപ്പിസോഡ് ആയിരുന്നു 91 എങ്കിൽ അതിൽ നിന്നും തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞു ഇനി ഒരിക്കലും വെള്ളം അടിക്കില്ല എന്ന് വല്യേട്ടന് വാക്ക് നൽകുക ആണ് ശിവൻ.
തുടർന്ന് വഴിയിൽ വെച്ച് അഞ്ജലിയുടെ അച്ഛനെ കണ്ടു മുട്ടുന്ന ശിവന്റെ കയ്യിൽ അഞ്ജലിക്ക് ഏറെ ഇഷ്ടമായ കോഴിക്കോട്ട നൽകുകയും അതോടൊപ്പം ഇത്രയും കാലം താൻ ചെയ്ത മോശം ചെയ്തികൾക്കും മറ്റും അഞ്ജലിയുടെ അച്ഛൻ മാപ്പ് പറയുക ആണ്. എല്ലാം കേൾക്കുന്ന ശിവൻ എല്ലാം ശരിവെച്ച് കോഴിക്കോട്ടെയും വാങ്ങി മടങ്ങുക ആണ്. എന്നാൽ വീട്ടിൽ ശിവൻ കഴിഞ്ഞ ദിവസം വെള്ളം അടിച്ചു എത്തിയതിന് മാപ്പ് പറയുക ആണ് ഏട്ടത്തി ശ്രീദേവി അഞ്ജലിയോട്. എന്നാൽ തനിക്ക് അതൊന്നും പ്രശനം അല്ല എന്നു അഞ്ചു മറുപടി നൽകുന്നു.
ദേഷ്യത്തിൽ അടുക്കളയിൽ നിന്നും മടങ്ങുമ്പോൾ എങ്ങനെ എങ്കിലും ശിവനെയും അഞ്ജലിയെയും ഒന്നിപ്പിക്കണം എന്ന് അപർണ ദേവിയോട് പറയുന്നു. അതോടൊപ്പം ഇരുവരെയും ഒന്നിപ്പിക്കാൻ ഉള്ള വഴികൾ താൻ ആലോചിക്കാം എന്നും അപർണ പറയുന്നു. അതെ സമയം അഞ്ജലിക്ക് ആയി കൊണ്ട് വന്ന കോഴിക്കോട്ട വഴിയിൽ വീഴുന്നു. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന ശിവൻ ടൗണിൽ മുഴുവൻ അലഞ്ഞു നടന്നു അഞ്ജലിക്ക് വേണ്ടി കോഴിക്കോട്ട വാങ്ങുന്നു.
അതുമായി വീട്ടിൽ എത്തുന്ന ശിവൻ ആരെയും കാണിക്കാതെ അഞ്ജലിക്കായി അത് കൊണ്ട് പോകുന്നതും ദേവി അത് കണ്ടെത്തുന്നതും ശിവന്റെ മാനറിസങ്ങളും രസകരമായി ആണ് ശിവൻ അവതരിപ്പിക്കുന്നത്. തുടർന്ന് അഞ്ജലിക്ക് കോഴിക്കോട്ട കൊടുക്കുന്നുണ്ട് എങ്കിൽ കൂടിയും അത് തന്റെ അമ്മ ഉണ്ടാക്കിയത് അല്ല എന്ന് അഞ്ജലി പറയുന്നുണ്ട് എങ്കിൽ കൂടിയും നിന്റെ വീട്ടിലെ പാത്രത്തിൽ കടയിൽ നിന്നും കിട്ടുമോ എന്ന് മറുചോദ്യവുമായി ശിവൻ എത്തുന്നു.
വീട്ടിലെ കോഴിക്കോട്ട അല്ല എന്ന് അഞ്ജലി എങ്ങനെ മനസിലാക്കി എന്നുള്ള ആലോചനയിൽ ശിവനും ഇത് ശരിക്കും വീട്ടിലെ കോഴിക്കോട്ട ആണോ എന്ന സംശയവും നിലനിർത്തി ആണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.